ഈ ഫാന്‍സ് തെമ്മാടികളേക്കാള്‍ ഭേദം കൊറോണ; മോഹന്‍ലാല്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ മമ്മൂട്ടി ഫാന്‍?

Mohanlal dies of coronavirus- Who is behind fake news?

0
246

താരാരാധന കേരളത്തില്‍ അത്ര കണ്ട് മണ്ടത്തരമായിട്ടില്ലെന്നാണ് ഇതുവരെ നാം വിശ്വസിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ സജീവമായതോടെ ഫാന്‍സുകാരെ കൊണ്ടുള്ള ശല്യം രൂക്ഷമായിട്ടുണ്ട്. ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്ന ഇത്തരക്കാരില്‍ ആരാധന മൂത്ത ഒരുത്തന്‍ കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയായി മാറുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ചെന്നായിരുന്നു സമീര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ അവകാശപ്പെട്ടത്. വാര്‍ത്തയ്ക്ക് എരിവ് കൂട്ടാനായി മോഹന്‍ലാലിന്റെ ഒരു സിനിമയിലെ രംഗവും ഇതോടൊപ്പം പങ്കുവെച്ചു.

എന്നാല്‍ ചിത്രം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ പ്രചരണത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങളുടെ പ്രവാഹമാണ്.

വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് സമീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. എന്തായാലും സമീര്‍ കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യക്തമാക്കുന്നതായി ഐപി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധന മൂലം കണ്ണുകാണാതെ പോയതാകണം ഇത്തരമൊരു വ്യാജ പ്രചരണത്തിന് ഇയാളെ പ്രേരിപ്പിച്ചത്.

എന്നാല്‍ ഇതിനിടയില്‍ മോഹന്‍ലാല്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിന്റെ ആരാധകരാണെന്നാണ് കൈരളി ന്യൂസ് കണ്ടുപിടിച്ച് കളഞ്ഞത്. കൈരളി ടിവിയുടെ ഉടമസ്ഥരായ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമാണ്. സമീറിന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമായ കാര്യങ്ങള്‍ ഉള്ളപ്പോള്‍ കൈരളി പ്രതി മറ്റൊരാളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ചേതോവികാരം എന്തെന്ന് അറിഞ്ഞാല്‍ കൊള്ളാം!