കേരളത്തില്‍ എല്ലാവരുടെയും പേര് ഷാജിയെന്നാക്കണം; മേരാ നാം ഷാജിയുടെ ടീസര്‍ മമ്മൂക്ക ലോഞ്ച് ചെയ്തു

0
387

നീയാണല്ലേ ഈ അലവലാതി ഷാജീ… അന്തരിച്ച നടന്‍ ജയന്റെ വിശ്വവിഖ്യാതമായ ഈ ഡയലോഗ് മിമിക്രിക്കാര്‍ എടുത്ത് ഉപയോഗിച്ചതോടെയാണ് ഷാജി എന്ന പേരില്‍ എന്തോ അസ്വാഭാവികത ഉള്ളതായി നാട്ടുകാര്‍ക്ക് തോന്നിത്തുടങ്ങിയത്. പക്ഷെ ഇതിനിടെ എത്തിയ ഷാജി പാപ്പനാണ് ആ പേരിന് കുറച്ച് മാന്യത സമ്മാനിച്ചത്. ഇപ്പോള്‍ കേരളത്തില്‍ എല്ലാവരുടെയും പേര് ഷാജി എന്നാക്കണമെന്നാണ് ഈ ഷാജിമാര്‍ ആവശ്യപ്പെടുന്നത്.

ഷാജി സുകുമാരന്‍, ഷാജി ജോര്‍ജ്ജ്, പിന്നൊരു ഷാജിയും ചേര്‍ന്നുള്ള സംഭാഷണമാണ് നാദിര്‍ഷയുടെ പുതിയ ചിത്രമായ ‘മേരാ നാം ഷാജി’യുടെടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് പ്രസ്തുത ഷാജിമാര്‍. ഷാജി എന്നു പേരിട്ടാല്‍ ജാതിയും, മതവും പോലുള്ള പ്രശ്‌നങ്ങളുമില്ലെന്നാണ് കൂട്ടത്തിലൊരു ഷാജിയുടെ അഭിപ്രായം.

മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മേരാ നാം ഷാജിയുടെ ടീസര്‍ പുറത്തുവിട്ടത്. ഏപ്രില്‍ 5ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.