പേര് മാഡെലീന്‍ സ്റ്റുവര്‍ട്ട്, വയസ്സ് 22. ഇതുവരെ നൂറോളം കാറ്റ്വാക്ക് ഷോകളില്‍ ചുവടുവെച്ചു, അതിന് പുറമെ ഡീസല്‍ പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അഭിനയിച്ചു. ഒരു മോഡലായി തിളങ്ങുകയെന്നത് എളുപ്പമുള്ള ജോലിയല്ല, പ്രത്യേകിച്ച് സ്റ്റുവര്‍ട്ടിനെ പോലുള്ള ഒരു മോഡലിന്.
ലണ്ടിനും, ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലും ടോമി ഹില്ഫയര് ഉള്‍പ്പെടെ 18 ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ അണിഞ്ഞ ഈ യുവ മോഡലിന് 3 ലക്ഷത്തിലേറെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുണ്ട്. ഡൗണ്‍ സിന്‍ഡ്രോം ബാധിതയാണ് മാഡെലിന്.

‘മകള്‍ ജനിച്ചപ്പോള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികളുടെ മോശം ചിത്രങ്ങള്‍ മാത്രമാണ് കണ്ടിരുന്നത്. അതുകൊണ്ട് മാഡെലിനെ മികച്ച രീതിയില്‍ വളര്‍ത്തി’, മോഡലിന്റെ അമ്മ പറയുന്നു. വാക്കുകള്‍ എണ്ണിയാണ് സംസാരിക്കുകയെങ്കിലും മോഡലിംഗ് രംഗത്തെ സൂപ്പര്‍താരമായി മാഡെലിന് മാറി.
പ്രധാന ഷോകള്‍ക്ക് ഇറങ്ങിയ ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ ആദ്യ മോഡലാണ് മാഡെലിന്. മാനസികമായി ഏഴ് വയസ്സുകാരിയുടെ മനസ്സുമായി മകള്‍ ജീവിക്കുമെന്നും ഒരു നേട്ടവും ജീവിതത്തില്‍ ഉണ്ടാക്കില്ലെന്നും വിധിച്ച ആ ഡോക്ടര്‍ ഇന്ന് ജീവനോടെ കാണുന്നുണ്ടാകും തന്റെ പ്രവചനങ്ങള്‍ മറികടന്ന് മാഡെലിന് ഫാഷന്‍ ലോകത്തിന്റെ മാറുന്ന മുഖമായി മാറിയത്.