പിഎസ്‌സി വിവാദം; വീഡിയോയുടെ ഡിസ്‌ലൈക്ക് ഒന്നും കാര്യമാക്കേണ്ട; സ്വന്തക്കാര്‍ക്ക് ‘പണികൊടുക്കാം’ രാജേഷിന് ന്യായീകരണം തുടരാം

CPIM leader MB Rajesh video about Kerala PSC is facing the ire with dislikes

0
244

കേരളത്തിലെ പിഎസ്‌സി പരീക്ഷകളും, സംവിധാനങ്ങളും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായുള്ള ധാരണകളെക്കുറിച്ച് പലവിധ സംശയങ്ങളും മുന്‍പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളിലെ ജീര്‍ണ്ണത തുറന്നിടുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ മൂന്ന് എസ്എഫ്‌ഐക്കാരുടെ ‘റാങ്കുകളാണ്’. കോളേജില്‍ പാട്ടുപാടിയതിന് സഹപാഠിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കാന്‍ നോക്കിയ ശിവരഞ്ജിത്തും, നസീമും, മറ്റൊരു കോളേജില്‍ പഠിക്കുന്ന പ്രണവും പിഎസ്‌സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ കിടിലന്‍ റാങ്ക് നേടിയത് എങ്ങിനെയെന്ന് നമ്മള്‍ ഇതിനകം കേട്ടറിഞ്ഞിട്ടുള്ളത്.

ഇവന്മാരെ സഹായിച്ചവരും, ഈ പണി പതിവാക്കിയവരും ഒന്നും പിഎസ്‌സി അന്വേഷണത്തില്‍ കുടുങ്ങിയില്ല. അതായത് തിരക്കഥ രചിച്ച് ആ പരിപാടികള്‍ ആവശ്യക്കാര്‍ക്ക് വേണ്ടി നടത്തപ്പെടുന്നുവെന്ന് ന്യായമായി സംശയിക്കാം. കത്തിക്കുത്ത് കേസില്‍ പെട്ടതും, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ പേപ്പര്‍ വീട്ടില്‍ കൊണ്ടുപോയി എഴുതിയതുമെല്ലാം ചേര്‍ന്ന് പുറത്തുവന്നത് കൊണ്ടാണ് ഈ മൂന്ന് അണ്ണന്‍മാര്‍ പിഎസ്‌സി പരീക്ഷയ്ക്ക് കളങ്കം ചാര്‍ത്തി ഉയര്‍ത്തുകാണിക്കപ്പെട്ടത്.

രാജേഷിന്റെ ന്യായീകരണ വീഡിയോയും, ഡിസ്‌ലൈക്കും

ആഗസ്റ്റ് രണ്ടിനാണ് സിപിഐഎമ്മിന്റെ യുട്യൂബ് ചാനലില്‍ ‘തോറ്റ എംപി’ എംബി രാജേഷ് നടത്തിയ ന്യായീകരണം പോസ്റ്റ് ചെയ്തത്. പിഎസ്‌സി നിയമന വിവാദം, സത്യം പറയുന്ന രേഖകളും, കണക്കുകളും എന്ന ട്രൂസ്റ്റോറിയുമായി എത്തിയ രാജേഷിന്റെ ന്യായീകരണത്തിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഏറ്റുകൊണ്ടിരിക്കുന്നത്.

നിലവില്‍ 112,000 ഡിസ്‌ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. 47000-ഓളം ലൈക്കുകളും വീഡിയോയ്ക്കുണ്ട്. 55,000-ഓളം മാത്രം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലിലാണ് ലൈക്ക്, ഡിസ്‌ലൈക്ക് യുദ്ധം നടത്തുന്നത്. പിഎസ്‌സി നിയമം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാറ്റിവെച്ചെന്നും, വന്‍തോതില്‍ പിന്‍വാതില്‍ നിയമം നടക്കുന്നതുമായുള്ള ആരോപണങ്ങളുമാണ് രാജേഷിന്റെ വീഡിയോക്ക് ഇത്തരത്തില്‍ ആരാധകരെ സമ്മാനിച്ചത്.

വീഡിയോയ്ക്കുള്ള കമന്റ് സെഷനില്‍ പാര്‍ട്ടിക്കാര്‍ക്ക് ന്യായീകരണം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ടോപ്പ് കമന്റ്‌സ് ഓപ്ഷന്‍ ഓഫാക്കിയെന്നും യുട്യൂബ് തമ്പ്രാക്കന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ കമന്റുകള്‍ ഇത് വായിച്ച് രസിക്കുന്ന ദുഷ്ടന്‍മാര്‍ക്ക് മനസ്സിലാകാതെ പോകുകയും ചെയ്യും.

അടുത്ത ന്യായീകരണം തയ്യാറാക്കൂ; കെഎഎസ് പരീക്ഷയുടെ ഫലം വരുന്നു

ആദ്യമായി പിഎസ്‌സി നടത്തിയ കെഎസ്എ പരീക്ഷയുടെ ഫലം ഉടന്‍ പുറത്തുവരും. പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ ‘കോപ്പിയടി’ ആരോപണം മുന്‍പ് പലപ്പോഴും നേരിട്ടിട്ടുണ്ടെങ്കിലും അങ്ങ് പാകിസ്ഥാനില്‍ നിന്നും ചോദ്യപേപ്പര്‍ കോപ്പിയടിച്ചെന്നാണ് കെഎഎസ് പരീക്ഷയ്ക്ക് നേരെ ഉയര്‍ന്ന ആരോപണം.

ചില ചോദ്യങ്ങള്‍ റാങ്ക് ഗൈഡുകളില്‍ നിന്നാണ് പൊക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പതിവ് പോലെ എല്ലാം അടിസ്ഥാനരഹിതമെന്ന് വാദിച്ച് പിഎസ്‌സി കൈകഴുകി. സ്വന്തം ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കാന്‍ അവസരം ഒരുക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പിഎസ്‌സിയും, ഭരണക്കാരും ഒരുമിച്ച് പരിശ്രമിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. ഈ ഘട്ടത്തില്‍ പുതിയ ന്യായീകരണം അണിയറയില്‍ തയ്യാറാക്കാം.