ചെയ്യുന്ന ജോലിക്ക് വ്യത്യസ്ത ശമ്പളം. ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും ഇടയില്‍ ഈ വ്യത്യാസം സര്‍വ്വസ്ഥലത്തും വ്യാപിച്ച് നില്ക്കുന്നു. തുല്യവേതനം ആവശ്യപ്പെട്ട് പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കവെയാണ് ഓസ്ട്രേലിയയുടെ വനിതാ ഫുട്ബോള്‍ ടീം ചരിത്രപരമായ കരാര്‍ നേടിയത്.
മുതിര്‍ന്ന പുരുഷ, വനിതാ താരങ്ങള്‍ക്ക് ഇനി ഒരേ ശമ്പളം നല്‍കുമെന്ന് ഫുട്ബോള്‍ ഫെഡറേഷന് (എഫ്എഫ്എ) പ്രഖ്യാപിച്ചു. എന്നിരുന്നാലും പുരുഷന്മാരുടെ മത്സരങ്ങളിലെ പ്രൈസ് മണി കൂടുതല്‍ ആയതിനാല്‍ ഈയിനത്തില്‍ ഇവര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും.
ഓസീസ് വനിതാ ഫുട്ബോള്‍ ടീം (മറ്റില്‍ഡാസ്) ലോക റാങ്കിംഗില്‍ 8-ാം സ്ഥാനത്താണ്. പുരുഷ ടീം (സോക്കെറൂസ്) 44-ാം സ്ഥാനത്തും. സോക്കെറൂസും, മറ്റില്ഡാസും തമ്മിലുള്ള ശമ്പളത്തിലെ അന്തരം ഇല്ലാതാക്കുന്ന വലിയ ചുവടുവെയ്പ്പാണ് ഇതെന്ന് എഫ്എഫ്എ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഗാലോപ് പറഞ്ഞു.
മുതിര്‍ന്ന താരങ്ങളുടെ ശമ്പളം 100,000 ഓസ്ട്രേലിയന്‍ ഡോളറിലേക്ക് ഉയരും. കൂടാതെ പുരുഷ ടീമിന് തുല്യമായ പരിശീലനവും, മറ്റ് സൗകര്യങ്ങളും ഇനി വനിതാ ടീമിന് ലഭിക്കും. ന്യൂസിലാന്‍ഡും, നോര്‍വേയുമാണ് പുരുഷ, വനിതാ ടീമുകള്‍ക്ക് ഒരേ വേതനം നല്കാന് നിശ്ചയിച്ചത്.