ഈ കുതിപ്പ് ഇനിയില്ല; ജിപ്‌സിക്ക് ബ്രേക്കിട്ട് മാരുതി സുസുക്കി

0
490

മൂന്നര പതിറ്റാണ്ട് കാലത്തെ തേരോട്ടത്തിനൊടുവില്‍ ജിപ്‌സി ഇന്ത്യയില്‍ നിന്നും പരിപൂര്‍ണ്ണമായി പിന്‍വലിക്കാന്‍ മാരുതി സുസുക്കി. ഇന്ത്യ കണ്ട ആദ്യകാല എസ്‌യുവിയായ ജിപ്‌സിക്ക് ഇനി ബുക്കിംഗ് സ്വീകരിക്കേണ്ടെന്ന് കമ്പനി ഡീലര്‍മാരെ അറിയിച്ചുകഴിഞ്ഞു.

മാരുതി 800 (എസ്എസ്80), ഒമ്‌നി എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ റോഡുകളില്‍ എത്തിച്ച മൂന്നാമത്തെ വാഹനമായിരുന്നു 1985-ലെത്തിയ ജിപ്‌സി. നിലവിലെ അവസ്ഥയില്‍ ക്രാഷ് ടെസ്റ്റും, മലിനീകരണ നിബന്ധനകളും മറികടക്കാന്‍ ജിപ്‌സി പാടുപെടുമെന്ന് വന്നതോടെയാണ് ഈ പിന്‍മാറ്റമെന്നാണ് കരുതുന്നത്.

ഇതിന് പുറമെ ജിപ്‌സിയുടെ ആവശ്യക്കാര്‍ കുത്തനെ കുറയുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം വ്യാപകമായി ഉപയോഗിച്ച ജിപ്‌സിക്ക് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനും ലഭ്യമായിരുന്നു. ആദ്യം 1.0 ലിറ്റര്‍ എഞ്ചിനില്‍ എത്തിയ വാഹനത്തിന് ഇപ്പോള്‍ നാല് സിലിണ്ടര്‍ 1.3 ലിറ്റര്‍ എഞ്ചിനാനുള്ളത്.

നിരവധി സിനിമകളിലും സ്‌റ്റൈലില്‍ കറങ്ങിയ ശേഷമാണ് മറ്റൊരു പഴയകാല വമ്പന്‍ കൂടി മറയുന്നത്.