കുഞ്ഞാലി മരക്കാര്‍ ഒരാളല്ല, നാല് പേര്‍; ഒപ്പമുള്ള ആ ചൈനക്കാര്‍ എവിടെ നിന്ന്?

Who killed Kunjali Marakkar?

0
337

കോഴിക്കോട് സാമൂതിരിയുടെ നാവിക സേനാ തലവന്‍, അയാള്‍ക്ക് സാമൂതിരി കല്‍പ്പിച്ച് നല്‍കിയ സ്ഥാനപ്പേര് മരക്കാര്‍. കുഞ്ഞാലി മരക്കാരുടെ ധീരസാഹസിക കഥകള്‍ സ്‌കൂളുകളില്‍ വരെ പഠിച്ചിട്ടുണ്ട് നമ്മള്‍. ആ കഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ ഘട്ടത്തില്‍ ആ പഴയ ചരിത്രം ഒരല്‍പ്പം മനസ്സിലാക്കാം.

16-ാം നൂറ്റാണ്ടിലാണ് പോര്‍ച്ചുഗീസുകാര്‍ക്ക് എതിരെ സാമൂതിരിയുടെ നാവിക സേനയെ നയിക്കാന്‍ കുഞ്ഞാലി മരക്കാര്‍ മുന്നിലുണ്ടായിരുന്നത്. നാല് കുഞ്ഞാലിമാരാണ് പ്രധാനമായും ഉണ്ടായത്. 1507 മുതല്‍ 1600 വരെയുള്ള കാലത്താണ് ഇവര്‍ ഇന്ത്യന്‍ തീരത്ത് യൂറോപ്യന്‍മാര്‍ക്കെതിരെ നാവിക സേനാ ശക്തി പ്രകടമാക്കി തീരം കാത്തുവന്നു.

മുഹമ്മദ് മരക്കാര്‍, കുഞ്ഞാലി മരക്കാര്‍ രണ്ടാമന്‍, പട്ടേ മരക്കാര്‍, മുഹമ്മദ് അലി എന്നിവരായിരുന്നു നാല് കുഞ്ഞാലി മരക്കാര്‍മാര്‍. പ്രിയദര്‍ശന്റെ മരക്കാര്‍ സിനിമയില്‍ എത്ര കുഞ്ഞാലിമാരുടെ ജീവിതം ഇടംപിടിക്കുമെന്ന് വ്യക്തമല്ല. മരക്കാന്‍മാര്‍ കൊച്ചി തുറമുഖത്ത് നിന്നും എത്തിച്ച കച്ചവടക്കാരാണെന്നും, അതല്ല ഈജിപ്തിലെ കെയ്‌റോയില്‍ നിന്നും എത്തിയവരാണെന്നും പറയപ്പെടുന്നുണ്ട്.

പോര്‍ച്ചുഗീസുകാരുടെ കടലിലെ ശക്തി തിരിച്ചറിഞ്ഞാണ് കുഞ്ഞാലി മരക്കാറെ സാമൂതിരി നാവിക സേനയുടെ ചുമതല ഏല്‍പ്പിച്ചത്. 16ാം നൂറ്റാണ്ടിന്റെ അവസാനം വരെ ആ പോരാട്ടം നീളുകയും ചെയ്തു. എന്നാല്‍ 1598ല്‍ മരക്കാര്‍ നാലാമന്‍ സാമൂതിരിയുടെ ഭരണം അട്ടിമറിക്കുമെന്ന് വിശ്വസിപ്പിച്ച് പോര്‍ച്ചുഗീസുകാരും, സാമൂതിരിയും കൈകോര്‍ത്ത് മരക്കാരെ തോല്‍പ്പിക്കുകയും, വധിക്കുകയുമായിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഒരു ചൈനക്കാരനെ ഇതിനകം ഏവരും ശ്രദ്ധിച്ച് കാണും. കുഞ്ഞാലി നാലാമന്‍ പോര്‍ച്ചുഗീസ് കപ്പലിലെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച ചിന്നാലിയെന്ന ചൈനീസ് ആണ്‍കുട്ടിയാണിത്. മരക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചിന്നാലി പിന്നീട് അദ്ദേഹത്തിന്റെ വലംകൈയായി മാറി. സാമൂതിരിക്കൊപ്പം ചേര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ ചിന്നാലിയെയും പിടികൂടി വധിക്കുകയായിരുന്നു.