ഒരു പ്രശ്‌നം ഒത്തുതീര്‍പ്പ് ആക്കാന്‍ പോയതാ; തലയില്‍ കത്തി കുത്തിയിറക്കി; കൂസലില്ലാതെ ചെറുപ്പക്കാരന്‍

He went to help got a knife in head, Video

0
198

തലയില്‍ കത്തി കുത്തിയിറക്കുന്നത് പോലുള്ള ദൃശ്യങ്ങള്‍ സിനിമയില്‍ കാണിച്ചാല്‍ അത് വെറും ഫേക്ക് ആണെന്ന് എല്ലാവരും സമാധാനിക്കും. എന്നാല്‍ തലയില്‍ കുത്തിയിറക്കിയ കത്തിയുമായി ആംബുലന്‍സ് സഹായം കാത്ത് വഴിയില്‍ നില്‍ക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ ലോകത്തിന് ഞെട്ടലാകുന്നത്.

ന്യൂയോര്‍ക്കിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വയറില്‍ കുത്തേറ്റതിന് പുറമെ തലയില്‍ കറിക്കത്തി കുത്തിയിറക്കിയെന്ന് പോലീസ് പറഞ്ഞു. ഒരു യുവതിയുടെ പഴ്‌സ് ഏതാനും പുരുഷന്‍മാര്‍ തട്ടിപ്പറിക്കാന്‍ നോക്കുന്നതിനിടയില്‍ തടയാന്‍ എത്തിയതോടെയാണ് അക്രമികള്‍ രോഷം ഇദ്ദേഹത്തിന് നേരെ തീര്‍ത്തത്.

തലയില്‍ നിന്നും വയറില്‍ നിന്നും രക്തം ഒലിച്ചിറങ്ങുമ്പോഴും വേദന കടിച്ചമര്‍ത്തി നടക്കുന്ന ഇരയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭാഗ്യത്തിന് തലയോട്ടി തുളച്ച് കത്തി അകത്തേക്ക് കടന്നില്ല. സ്ഥലത്തെത്തിയ ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. തട്ടിപ്പറിക്ക് ഇരയായ യുവതിയുടെ മുഖത്തും മുറിവേറ്റു.

ന്യൂയോര്‍ക്കിന്റെ നിയന്ത്രണം നഷ്ടമായെന്ന ആരോപണവും ഇതോടെ ഉയര്‍ന്നുകഴിഞ്ഞു. 125 വെടിവെപ്പുകളാണ് കഴിഞ്ഞ ഒരു മാസത്തില്‍ ഇവിടെ അരങ്ങേറിയത്.