കാമുകി ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഗര്‍ഭനിരോധന ഉറയ്ക്ക് പകരം ലിംഗം പശ ഉപയോഗിച്ച് ‘സീല്‍’ ചെയ്തു; 25-കാരന്‍ മരിച്ചു!

Gum for condom!

0
91

മയക്കുമരുന്ന് അടിച്ച ശേഷം കാമുകിയ്‌ക്കൊപ്പം സെക്‌സില്‍ ഏര്‍പ്പെട്ട യുവാവ് ഗര്‍ഭനിരോധന ഉറയ്ക്ക് പകരം സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ലിംഗം സീല്‍ ചെയ്തതിനെ തുടര്‍ന്ന് മരണമടഞ്ഞു.

ഗുജറാത്തിലാണ് സംഭവം നടന്നത്. ഹോട്ടലില്‍ മുറിയെടുത്ത് സെക്‌സില്‍ ഏര്‍പ്പെടവെയാണ് കാമുകി ഗര്‍ഭം ധരിക്കാതിരിക്കാന്‍ 25-കാരനായ സല്‍മാന്‍ മിര്‍സ പശ എടുത്ത് തേച്ചത്.

കാമുകീകാമുകന്‍മാര്‍ ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടവെയാണ് ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഇവര്‍ പശ പരീക്ഷിച്ചതെന്ന് പോലീസ് പറയുന്നു.

വൈറ്റനറിനൊപ്പം ചേര്‍ത്ത് ശ്വസിക്കാനായി ഇവര്‍ കൈയില്‍ പശ സൂക്ഷിക്കുന്നത് പതിവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കിടന്ന മിര്‍സയെ സുഹൃത്താണ് വീട്ടിലെത്തിച്ചത്.

എന്നാല്‍ വീട്ടില്‍ വെച്ച് സ്ഥിതി മോശമായതോടെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ഈ സമയം കൊണ്ട് വിവിധ അവയവങ്ങള്‍ തകരാറിലായതോടെ മിര്‍സ മരണപ്പെട്ടു.

മയക്കുമരുന്നിനൊപ്പം പശയും ചേര്‍ന്നതാണോ മരണകാരണമെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.