കൈയിലിരിക്കുന്ന കാശ് കൊടുത്ത് ചെവികള്‍ മുറിച്ചുനീക്കി ഉപ്പുവെള്ളത്തില്‍ ഇട്ടു; ആഗ്രഹം ഒരു തലയോട്ടിയുടെ ‘ലുക്ക്’

A man need to be a skull

0
337

അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ചാല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം. ചോദ്യം തീരുന്നതിന് മുന്‍പ് ഒരായിരം കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തും. പക്ഷെ സാന്‍ഡ്രോ എന്ന ജര്‍മ്മനിക്കാരന് മറ്റാരും ചെയ്യാന്‍ ഇടയില്ലാത്ത ചില കാര്യങ്ങളാണ് ഈ തുക കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ടാറ്റൂ പ്രേമിയായ സാന്‍ഡ്രോ ആവേശം മൂത്ത് തന്റെ ചെവികളാണ് ഈ തുകയിറക്കി മുറിച്ചുനീക്കിയത്.

സ്വന്തം തല ഒരു തലയോട്ടി പോലെ തോന്നിപ്പിക്കാനാണ് ഈ മോഡിഫിക്കേഷന്‍. സോഷ്യല്‍ മീഡിയയില്‍ ‘മിസ്റ്റര്‍ സ്‌കള്‍ ഫേസ്’ എന്നാണ് ഇയാളുടെ വിളിപ്പേര്. ആളുകള്‍ക്ക് തന്റെ മാറ്റം ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിലും ഈ ലുക്കാണ് തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് സാന്‍ഡ്രോ പറയുന്നു.

ജര്‍മ്മനിയിലെ ഫിന്‍സ്റ്റര്‍വാല്‍ഡെ സ്വദേശിയായ ഈ 39-കാരന്‍ മുറിച്ചെടുത്ത ചെവികള്‍ കുപ്പിയിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഇവിടം കൊണ്ടൊന്നും പണി നിര്‍ത്താനും സാന്‍ഡ്രോ ഉദ്ദേശിക്കുന്നില്ല. കണ്ണുകള്‍ ടാറ്റൂ ചെയ്യാനും, മൂക്കിന്റെ തുമ്പ് മുറിക്കാനും ഇദ്ദേഹം ഉദ്ദേശിക്കുന്നു.

2007-ലാണ് ബോഡി മോഡിഫിക്കേഷനിലേക്ക് ഇദ്ദേഹം ആകര്‍ഷിക്കപ്പെടുന്നത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 17 തവണ ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ പരീക്ഷിച്ചു. തലയ്ക്ക് അകത്ത് ഇംപ്ലാന്റുകള്‍ വെച്ചും, കൈത്തണ്ടയില്‍ കോണ്ടാക്ട്‌ലെസ് പേയ്‌മെന്റ് ചിപ്പ് വെച്ചുമെല്ലാമാണ് ഇദ്ദേഹം ആനന്ദം കണ്ടെത്തുന്നത്.

ഈ ഹോബി മൂലം ജോലി കണ്ടെത്താനും, പ്രണയിക്കാനുമൊന്നും സാധക്കാത്ത അവസ്ഥയുണ്ടെങ്കിലും തനിക്ക് ആത്മവിശ്വാസം ലഭിക്കുന്നതായി സാന്‍ഡ്രോ കൂട്ടിച്ചേര്‍ക്കുന്നു.