തലയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണ കടത്ത് ; മുടി ഷേവ് ചെയ്ത് വിഗ്ഗ് വച്ചു സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍

man arrested in nedumbassery

0
451

ഈ തട്ടിപ്പ് ആരും പ്രതീക്ഷിച്ചു കാണില്ല. സ്വര്‍ണ്ണ കടത്തിന് പുതിയ വഴികള്‍ തേടുകയാണ് യുവാക്കള്‍. ഇപ്പോഴിതാ യുവാവിന്റെ തലയില്‍ നിന്ന് സ്വര്‍ണം പിടികൂടി.

വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൗഷാദാണ് തലമുടിയുടെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണ മിശ്രിതം കടത്തികൊണ്ടുവന്നത്. ഒന്നേകാല്‍ കിലോ സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. തലയുടെ മധ്യഭാഗത്തെ മുടി വടിച്ചു മാറ്റിയ ശേഷം അവിടെയാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. കറുത്ത പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞിരുന്നു. തിരിച്ചറിയാതിരിക്കാന്‍ സ്‌പൈക്ക് രൂപത്തിലുള്ള വിഗ്ഗും ധരിച്ചിരുന്നു.

ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തലമുടിക്കുള്ളില്‍ സ്വര്‍ണ്ണമൊളിപ്പിച്ച വിവരം അറിയുന്നത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായി മിശ്രിതം കസ്റ്റംസ് ലാബിലേക്ക് അയച്ചു.