ബ്രോ, 2020 ഇതാ തുടങ്ങിക്കഴിഞ്ഞു. അതായത് ഒരു പുതിയ ദശകം തുടങ്ങിയെന്ന്. 2010 മുതല്‍ 2019 വരെ നീണ്ട പത്ത് വര്‍ഷങ്ങള്‍ മലയാളികളുടെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് വ്യത്യസ്തമായ യാത്രകളുടേതായിരുന്നു. ദശകം തുടങ്ങിയപ്പോള്‍ വമ്പന്‍ ഹിറ്റുകളും പിന്നീട് കുറെയേറെ പരാജയപ്പെട്ട ചിത്രങ്ങളും, മമ്മൂക്ക എന്തിനാണ് ഇമ്മാതിരി പടങ്ങളില്‍ അഭിനയിക്കുന്നതെന്ന് വരെ ചിന്തിച്ച് പോയ സിനിമകളും കടന്ന് ദശകം തീരുമ്പോഴേക്കും തിരിച്ചെത്തിയ മമ്മൂക്ക മാജിക്കും കണ്ടാണ് 2019 അവസാനിച്ചത്.
2010: പോക്കിരി രാജ, പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്, ബെസ്റ്റ് ആക്ടര്‍, കുട്ടിസ്രാങ്ക്, യുഗപുരുഷന്. ഏതാനും പരാജയ ചിത്രങ്ങളും ഈ വര്‍ഷം റിലീസ് ആയെങ്കിലും വ്യത്യസ്തമായ സൂപ്പര്‍ഹിറ്റുകള്‍ ദശകത്തിന്റെ തുടക്കത്തില്‍ പിറന്നു
2011: മിക്ക ചിത്രങ്ങളും വേണ്ടത്ര ഫലം കണ്ടില്ല, വെനീസിലെ വ്യാപാരി, ബോംബെ മാര്‍ച്ച് 12, ട്രെയിന്‍, ഡബിള്‍സ്, ആഗസ്റ്റ് 15 എന്നീ പേരുകള്‍ കേട്ടാല്‍ കൂടുതല്‍ പറയേണ്ട കാര്യമില്ല.

2012: വീണ്ടും ചില പൊട്ടലും, ചീറ്റലും. ബാവൂട്ടിയുടെ നാമത്തില്‍, ജവാന് ഓഫ് വെള്ളിമല, താപ്പാന, കിംഗ് & കമ്മീഷണര്‍ എന്നിവ തരക്കേടില്ലാതെ പോയപ്പോള്‍ ഫേസ്2ഫേസ്, കോബ്ര, ശിക്കാരി തുടങ്ങിയ പേരുകള്‍ മോശം വരുത്തി.
2013: ഇമ്മാനുവലാണ് മികച്ച അഭിപ്രായവും, ബോക്സ്ഓഫീസ് അനക്കവും സൃഷ്ടിച്ചത്. സൈലന്‍സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കുഞ്ഞനന്തന്റെ കട, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കമ്മത്ത് & കമ്മത്ത് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍
2014: വര്‍ഷം, രാജാധിരാജ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങള്‍ കടന്നുകൂടിയപ്പോള്‍ മംഗ്ലീഷ്, ഗ്യാംഗ്സ്റ്റര്‍, പ്രെയ്സ് ദി ലോര്‍ഡ്, ബാല്യകാലസഖി എന്നിവ ഏശിയില്ല.
2015: നിരാശയുടെ വര്‍ഷമാകേണ്ടത് ഭാസ്കര്‍ ദി റാസ്കല്‍ രക്ഷപ്പെടുത്തി. പത്തേമാരി, ഉട്ടോപ്യയിലെ രാജാവ്, അച്ഛാ ദിന്, ഫയര്മാന് എന്നീ ചിത്രങ്ങള്‍ നിരാശയായി.
2016: നിരാശയുടെ വര്‍ഷം, തോപ്പില്‍ ജോപ്പന്, വൈറ്റ്, കസബാ, പുതിയ നിയമം.
2017: പ്രതീക്ഷ ഉയരത്തിലായെങ്കിലും മാസ്റ്റര്‍ പീസ്, പുള്ളിക്കാരന് സ്റ്റാറാ, പുത്തന്‍ പണം, ഗ്രേറ്റ് ഫാദര്‍ എന്നിവ കടന്നുപോയി
2018: ഒരു കുട്ടനാടന്‍ ബ്ലോഗ്, അബ്രഹാമിന്റെ സന്തതികള്‍, അങ്കിള്‍, പരോള്‍, സ്ട്രീറ്റ് ലൈറ്റ്സ്.. ഇനിയൊന്നും പറയാനില്ല.
2019: രാജ വീണ്ടുമെത്തി മധുരരാജയായി. രാജയില്‍ തുടങ്ങി രാജയില്‍ അവസാനിച്ചെന്ന് പറഞ്ഞത് ഇതിനാലാണ്. ഉണ്ട, പതിനെട്ടാം പടി, ഗാനഗന്ധര്വ്വന്, മാമാങ്കം ഒപ്പം തമിഴില്‍ പേരന്‍പും പെരുമ ഉയര്‍ത്തി.
കഴിഞ്ഞ ദശകത്തിലെ കാര്യങ്ങള്‍ അപ്പോള്‍ മമ്മൂക്കയെ സംബന്ധിച്ച് ഇങ്ങനെയൊക്കെയാണ്. ചിലത് നന്നായി, ചിലത് നിരാശപ്പെടുത്തി. എന്നാലും ദശകം തീരുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയൊരുക്കിയാണ് മമ്മൂട്ടി ചിത്രങ്ങള്‍ എത്തിനില്‍ക്കുന്നത്.