മമ്മൂട്ടി വിട്ടുകളഞ്ഞത് കൊണ്ട് മോഹന്‍ലാലിന് ‘കോളടിച്ച’ സിനിമകള്‍

Mammootty rejected Mohanlal superhits

0
458

മമ്മൂട്ടി മലയാളത്തിന്റെ മെഗാ സ്റ്റാറാണ്. ആരാധകരുടെ മമ്മൂക്ക സിനിമ ചെയ്യുന്നതില്‍ മാത്രമല്ല സിനിമ ഉപേക്ഷിക്കുന്നതിലും റെക്കോര്‍ഡുള്ള താരമാണ്. എന്നാല്‍ ഈ സിനിമകള്‍ മറ്റ് പലരും ചെയ്ത് മെഗാ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. പല സിനിമകളും മറ്റൊരു സൂപ്പര്‍താരമായ മോഹന്‍ലാലിനെ തേടിയെത്തുകയും ചെയ്തു.

1986-ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ മലയാളി ഒരിക്കലും മറക്കാത്ത സിനിമയാണ്. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം മലയാള സിനിമയ്ക്ക് പുതിയ സൂപ്പര്‍താരത്തെ സമ്മാനിച്ചപ്പോള്‍ അവസരം നഷ്ടമാക്കിയത് മമ്മൂട്ടിയാണ്. അദ്ദേഹം വേണ്ടെന്ന് വെച്ച ചിത്രമാണ് മോഹന്‍ലാലിനെ വാഴ്ത്തപ്പെട്ടവനാക്കി മാറ്റാന്‍ വഴിവെച്ചതെന്ന് വേണമെങ്കില്‍ പറയാം.

2012-ല്‍ ജോഷി ഒരുക്കിയ റണ്‍ ബേബി റണ്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രവും ആദ്യം മമ്മൂട്ടിയെ തേടിയാണ് എത്തിയത്. എന്നാല്‍ മമ്മൂക്ക വേണ്ടെന്ന് വെച്ചതോടെ സിനിമ ലാലേട്ടനിലേക്ക് എത്തുകയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.

ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറിയിരുന്നു. ഈ സിനിമയും മമ്മൂട്ടിക്കാണ് ആദ്യം ഓഫര്‍ ചെയ്തത്. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ഒഴിവായതോടെ മോഹന്‍ലാല്‍ ആ സിനിമ ചെയ്തു. ഇപ്പോള്‍ ചൈനീസ് ഭാഷയിലേക്ക് വരെ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നു.

ദൃശ്യം വേണ്ടെന്ന് വെച്ചെങ്കിലും സിനിമ കാണണമെന്ന് ആരാധകരോട് പറയുകയും പൂര്‍ണ്ണ പിന്തുണ ചിത്രത്തിന് നല്‍കാനും മമ്മൂക്ക തയ്യാറാവുകയും ചെയ്തു.