മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന് 60-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ആശംസകള്‍ ഒഴുകുകയാണ്. എന്നാല്‍ ഏവരും കാത്തിരുന്നത് മറ്റൊരു പ്രിയപ്പെട്ട താരം മമ്മൂട്ടി ലാലിന് ആശംസകള്‍ നേരുന്നതിനായാണ്. കൊറോണ മഹാമാരിയും, ലോക്ക്ഡൗണും മൂലം അകത്തളങ്ങളില്‍ ഒതുങ്ങിയ മമ്മൂക്ക ഒരു വീഡിയോ തന്നെ പുറത്തുവിട്ടാണ് തന്റെ പ്രിയപ്പെട്ട ലാലിന് ആശംസകള്‍ നേര്‍ന്നത്.
മോഹന്‍ലാലുമായുള്ള തന്റെ അടുത്ത സൗഹൃദത്തിന്റെ ആഴം തുറന്നിട്ടാണ് മമ്മൂക്കയുടെ വീഡിയോ. ’31 വര്‍ഷമായി എനിക്ക് ലാലിനെ അറിയാം. പടയോട്ടത്തിന്റെ (1981) സെറ്റിലാണ് ആദ്യം കണ്ടുമുട്ടിയത്. അന്നുമുതല്‍ ഇന്നുവരെ ആ ബന്ധം തുടര്‍ന്നു’, ടു മൈ ലാല്‍ എന്നുപേരിട്ട വീഡിയോയിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
ഈ യാത്ര എത്ര നാളുണ്ടാകുമെന്ന് അറിയില്ല. പക്ഷെ ബാക്കിയുള്ള സമയം മുഴുവന്‍ ഈ സൗഹൃദം തുടരണമെന്നും മമ്മൂക്ക വീഡിയോയില്‍ പറയുന്നു. മാജിക്കല്‍ ആക്ടറായ കേരളത്തിന്റെ ലാലേട്ടനായ, മലയാള സിനിമയുടെ മഹത്തായ അഭിനേതാവും, എന്റെ പ്രിയപ്പെട്ട സുഹൃത്തുമായ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍, എന്നുകൂടി ചേര്‍ത്ത വീഡിയോ വന്‍ഹിറ്റായി കഴിഞ്ഞു.