മദ്യം ഹോം ഡെലിവെറിയായി എത്തും; ദീദിയാണ് ദീദി ദീദി; ചിലരൊക്കെ കണ്ടുപഠിക്കട്ടെ

West Bengal government to start alcohol home delivery in lockdown

0
310

ലോക്ക്ഡൗണ്‍ തുടരുന്നതിന് ഇടയില്‍ മദ്യം ഹോം ഡെലിവെറിയായി വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പനയ്ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഇതിന് ന്യായമായി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ലോക്ക്ഡൗണ്‍ നിബന്ധനകള്‍ മൂലം മദ്യവില്‍പ്പന ശാലകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് മദ്യം വീട്ടുപടിക്കല്‍ എത്തിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത് വരുന്നത്. ഹോം ഡെലിവെറി മാത്രമാണ് ഈ സാഹചര്യത്തില്‍ നടപ്പുള്ള കാര്യം.

പ്രാദേശിക പോലീസ് സ്‌റ്റേഷനുകള്‍ വഴി റീട്ടെയിലര്‍മാര്‍ക്ക് കൊല്‍ക്കത്ത പോലീസ് ഡെലിവെറി പാസുകള്‍ നല്‍കിയെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. മദ്യവില്‍പ്പനശാലകളുടെ ഉടമകള്‍ തങ്ങളുടെ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് പാസ് വാങ്ങേണ്ടത്.

ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മദ്യശാലയില്‍ നിന്ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഫോണ്‍ വഴി ഓര്‍ഡര്‍ നല്‍കാം. 2 മുതല്‍ 5 മണി വരെയാണ് ഡെലിവെറി. കേരളത്തില്‍ മദ്യപന്‍മാര്‍ക്ക് ഡോക്ടറുടെ കുറിപ്പടി വഴി മദ്യമെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍മാരുടെ എതിര്‍പ്പും, പ്രതിപക്ഷത്തിന്റെ കുത്തിത്തിരുപ്പും, കോടതിയുടെ ഉത്തരവും മൂലം സംഗതി നടന്നില്ല. ഈ അവസ്ഥയിലാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഇത്തരമൊരു ഹോം മദ്യസേവ ലഭ്യമാക്കുന്നത്.