മലൈക അറോറ. പ്രായം 47 ആയെങ്കിലും സ്റ്റൈലിന്റെയും, ഫിറ്റ്നസിന്റെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല മലൈക. അതിനിയൊരു ബ്ലൗസിന്റെ കാര്യത്തിലാണെങ്കില്‍ പോലും!

തന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് മലൈക പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. അര്‍പ്പിത മേത്ത എന്‍സെംബിളിന്റെ കോഫി ടേബിള്‍ ബുക്കിന് വേണ്ടിയാണ് മലൈക ഗ്ലാമറസ് ഷൂട്ടിന് തയ്യാറായത്.

അര്‍പിത മേത്ത ലേബലിന്റെ ഗോള്‍ഡ് ലീനിയര്‍ എംബ്രോയ്ഡേര്‍ഡ് ബ്ലൗസും, ടീല്‍ സ്ട്രൈപ്ഡ് തുലിപ് സ്കേര്‍ട്ടും ധരിച്ചാണ് മലൈക ഒരുങ്ങിയത്. മറ്റ് ആഭരണങ്ങളൊന്നും അണിയാതെയാണ് താരം ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിനായി താരം ധരിച്ച ബ്ലൗസിന്റെ വില അര്‍പിതയുടെ വെബ്സൈറ്റ് പ്രകാരം 79,000 രൂപയാണ്.