തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ദേശീയ പാത വഴി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിക്കാനുള്ള ദൗത്യം ആരംഭിച്ചു. KL22M 6125 നമ്പറിലുള്ള കനിവ് 108 ആംബുലന്‍സാണ് വൈകുന്നേരം 5.37ന് പ്രയാണം ആരംഭിച്ചത്.
ആലപ്പുഴ സ്വദേശികളായ സാജന്-മേരി ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിനെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. വാഹനങ്ങളുമായി ഈ വഴിയില്‍ ഇറങ്ങുന്നവര്‍ ആംബുലന്‍സിന് വഴിയൊരുക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമാണ് പോലീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.