വെളുപ്പിന് 3 മണിക്ക് ഐസില്‍ കുളി; പിന്നാലെ മൂത്രം കുടിക്കും; ഗായിക മഡോണയുടെ രീതികള്‍ ഇങ്ങനെ

0
324

പ്രശസ്ത പോപ്പ് ഗായിക മഡോണ ഒരു അസാധാരണ വീഡിയോ ക്ലിപ് പങ്കുവെച്ചതാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് ഐസില്‍ കുളിക്കുന്നത് പോട്ടെയെന്ന് വെയ്ക്കാം. എന്നാല്‍ ഇതുംകഴിഞ്ഞ് സ്വന്തം മൂത്രം കൂടി കുടിക്കുന്നതാണ് താരത്തിന്റെ പതിവ് രീതി. തന്റെ പതിവുകളെക്കുറിച്ച് ആരാധകര്‍ക്ക് അറിവ് നല്‍കാനാണ് ഇതിന്റെ വീഡിയോ താരം പങ്കുവെച്ചത്.

61-കാരിയായ ഗായിക ഇപ്പോള്‍ മാഡം എക്‌സ് പര്യടനത്തിലാണ്. ഇതിനിടെയാണ് രാവിലെ 3 മണിക്കുള്ള ചടങ്ങ് ഇവര്‍ പങ്കുവെച്ചത്. ‘ഐസ് ബാത്ത് ചലഞ്ച് തുടങ്ങിയാലോ? 41 ഡിഗ്രിയാണ്. പരുക്കുകള്‍ക്ക് മികച്ച ചികിത്സയാണ്’, ഹോട്ടല്‍ മുറിയില്‍ നിന്ന് അവര്‍ കുറിച്ചു. ഐസ് നിറച്ച ബാത്തിലേക്ക് സ്വയം ഇറങ്ങിക്കിടക്കുന്ന താരം ഒരു മിനിറ്റ് ഈ കുളി തുടര്‍ന്നു.

ഇതിന് ശേഷം ഒരു മഞ്ഞ നിറമുള്ള വെള്ളം ചായക്കപ്പില്‍ നിന്ന് മഡോണ കുടിക്കുന്നു. എന്തെങ്കിലും ജ്യൂസാകുമെന്ന് ആരാധകര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ഇവര്‍ ഇതിന്റെ വിശദാംശവും കൂട്ടിച്ചേര്‍ത്തു. മൂത്രം കുടിക്കുന്നത് നല്ലൊരു പരിപാടിയാണ്, പ്രത്യേകിച്ച് ഐസിലെ കുളിക്ക് ശേഷം, മഡോണ പറഞ്ഞു.