ലൂസിഫര്‍ ഹിന്ദിയില്‍ എത്തിയാല്‍ അബ്‌റാം ഖുറേഷി ആരാകും; സല്‍മാന്‍ ഖാനോ, അജയ് ദേവ്ഗണോ!

If the Hindi remake for blockbuster Lucifer happens, who will be the stars?

0
500

ലൂസിഫര്‍, 2019ല്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം. മാസ്സ് കാണിച്ച് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രത്തില്‍ ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായ കഥാപാത്രവും, അധികം ആര്‍ക്കും അറിയാത്ത അബ്‌റാം ഖുറേഷിയെന്ന അധോലോക നായകനെയുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷത്തിലുമാണ് ആരാധകര്‍.

ലൂസിഫര്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുമ്പോള്‍ ചിരഞ്ജീവിയാണ് സ്റ്റീഫന്‍ നെടുമ്പിള്ളിയായി വേഷമിടുന്നത്. അപ്പോള്‍ അങ്ങ് ബോളിവുഡില്‍ ലൂസിഫര്‍ റീമേക്ക് ഉണ്ടായാല്‍ ആരാകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക? ഈ ചോദ്യത്തില്‍ ഒരു കൗതുകമുണ്ട്. ആ കൗതുകത്തെ പിന്തുടര്‍ന്ന് ന്യൂസ്&വ്യൂസ് ടീം ഹിന്ദി ലൂസിഫറിലെ താരങ്ങളെ അവലോകനം ചെയ്യുകയാണ്.

സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി:

ലാലേട്ടന്റെ മാസ്സ് സ്റ്റൈല്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാനകാര്യം. ഹിന്ദിയില്‍ ലൂസിഫര്‍ എത്തിയാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെ ആര് അവതരിപ്പിക്കും? ഈ ചോദ്യത്തിന് കൃത്യം മറുപടി അല്‍പ്പം ബുദ്ധിമുട്ടാണ്. എന്നാലും സല്‍മാന്‍ ഖാനെയാണ് മാസ്സ് നോക്കിയാല്‍ സ്റ്റീഫനായി ചിന്തിക്കാന്‍ കഴിയുക. അഭിനയത്തിന് പ്രാധാന്യം നല്‍കിയാല്‍ അജയ് ദേവ്ഗണ്‍ തന്നെയാകും അനുയോജ്യന്‍.

ബോബി:

ഹിന്ദി താരം വിവേക് ഒബ്‌റോയി അവതരിപ്പിച്ചതിനാല്‍ ബോബിക്ക് പകരക്കാരനെ ആവശ്യമില്ല. ഇനിയൊരു പകരക്കാരനെ വേണമെങ്കില്‍ ഇമ്രാന്‍ ഹാഷ്മിയാണ് ബെസ്റ്റ്.

പ്രിയദര്‍ശിനി:

മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് അഭിനയപ്രാധാന്യമുണ്ട്, ഹിന്ദിയില്‍ പ്രിയദര്‍ശിനിക്ക് അനുയോജ്യയായ താരം വിദ്യാ ബാലനാണ്.

ജതിന്‍ രാംദാസ്:

ടൊവിനോ തോമസ് അവതരിപ്പിച്ച യുവനേതാവിന്റെ കഥാപാത്രം. ഷാഹിദ് കപൂറിന് ‘അമുല്‍’ ബേബിയില്‍ നിന്നും ശക്തമായ കഥാപാത്രത്തിലേക്ക് കുടിയേറുന്ന ജതിന്‍ രാംദാസിനെ അവതരിപ്പിക്കാം.

അലോഷി ജോസഫ്:

കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച ചതിയന്‍ കഥാപാത്രം. അബ്‌റാം ഖുറേഷിയിലേക്ക് പ്രേക്ഷകരെ നയിക്കുന്ന അലോഷിക്ക് മനോജ് ബാജ്പായിയുടെ മുഖം ചിന്തിച്ച് നോക്കൂ.

മുരുകന്‍:

‘ഒരു മര്യാദ ഒക്കെ വേണ്ടേ’, ഈയൊരു ഡയലോഗില്‍ കൈയടി നേടിയ ബൈജു സന്തോഷിന്റെ കഥാപാത്രം. അര്‍ഷാദ് വര്‍സിയാണ് ഇതിന് അനുയോജ്യന്‍

ഗോവര്‍ദ്ധന്‍:

അധോലോക ഇടപാടുകളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്ന ഇന്ദ്രജിത്ത് കഥാപാത്രം. മാധവനാണ് ഈ സത്യാന്വേഷിയുമായി അടുത്ത് നില്‍ക്കുന്ന താരം.

മഹേശ വര്‍മ്മ:

കൂട്ടത്തിലെ ശകുനി. ഹിന്ദിയില്‍ അഭിനയ പ്രതിഭയായ പരേഷ് റാവല്‍ ഈ കഥാപാത്രം ചെയ്താല്‍ മികവ് ഏറുകയേയുള്ളൂ.

മയില്‍വാഹനം ഐപിഎസ്:

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചവിട്ടേറ്റ് വാങ്ങുന്ന പോലീസിനെ ജോണ്‍ വിജയ് മലയാളത്തില്‍ അവതരിപ്പിച്ചു. ഹിന്ദിയില്‍ പ്രകാശ് രാജ് ഈ കഥാപാത്രമായി തിളങ്ങും.

സയെദ് മസൂദ്:

ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജ് സ്വയം അവതരിപ്പിച്ച കഥാപാത്രം. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വലംകൈ. രണ്‍വീര്‍ സിംഗ് ഈ വേഷത്തില്‍ എത്തിയാല്‍ കലക്കും.

LEAVE A REPLY

Please enter your comment!
Please enter your name here