മസിലുകളുള്ള ഒരു ഭാര്യയെ കെട്ടിയാലോ? ജീവിക്കാന്‍ സ്‌നേഹം മാത്രം മതിയെന്ന് ഈ വനിതാ ബോഡിബില്‍ഡര്‍

0
482

ഭര്‍ത്താവിന് ഭാര്യയേക്കാള്‍ കൂടുതല്‍ മസിലുകളുള്ളത് സാധാരണ കാര്യമാകും. എന്നാല്‍ റഷ്യന്‍ പവര്‍ ലിഫ്റ്റര്‍ നതാലിയ കുസ്‌നെറ്റ്‌സോവയുടെ അവസ്ഥ നേരെ തിരിച്ചാണ്. 14-ാം വയസ്സില്‍ ജിമ്മില്‍ പോയി തുടങ്ങിയ നതാലിയ ബോഡി ബില്‍ഡര്‍ ലോക ചാമ്പ്യനുമാണ്. എന്നാല്‍ സന്തോഷപൂര്‍ണ്ണമായ ജീവിതത്തില്‍ പരസ്പര സ്‌നേഹവും, പിന്തുണയും മാത്രമാണ് ആവശ്യമെന്ന് നതാലിയ പറയുന്നു.

മകളുടെ ആത്മാഭിമാനം വളര്‍ത്താന്‍ സഹായകരമാകുമെന്ന് കരുതിയാണ് പിതാവ് മകളെ ജിമ്മില്‍ ചേര്‍ത്തത്. വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞ നതാലിയ ബോഡിബില്‍ഡറായി വളര്‍ന്നു. ഭര്‍ത്താവ് വ്‌ളാദിസ്ലാവ് കുസ്‌നെറ്റ്‌സോവയെ ഈ യാത്രയിലാണ് നതാലിയ കണ്ടെത്തിയത്. തന്നെ പോലെ വലിയ മസിലുകള്‍ ഇല്ലെങ്കിലും സ്‌നേഹിക്കാനുള്ള മനസ്സും പിന്തുണയുമാണ് തങ്ങളുടെ ദാമ്പത്യബന്ധത്തിലെ സന്തോഷത്തിന് കാരണമെന്ന് നതാലിയ പറയുന്നത്.

സ്‌കൂളില്‍ ചേര്‍ന്നപ്പോഴാണ് കോച്ച് ബോഡി ബില്‍ഡിംഗ് രംഗത്തേക്ക് നതാലിയയെ കൈപിടിച്ച് നടത്തിയത്. 2014ല്‍ ആംലിഫ്റ്റിംഗ് ലോക ചാമ്പ്യനായ നതാലിയ ബെഞ്ച് പ്രസിംഗ് ലോക ചാമ്പ്യനുമായി. സ്‌നേഹിക്കാനും, പിന്തുണയ്ക്കാനും കഴിയുന്ന വ്യക്തിയാണ് ഒപ്പം ജീവിക്കാനും വിജയിക്കാനും ആവശ്യമെന്നാണ് നതാലിയയുടെ അഭിപ്രായം.