ഇത് സിനിമയല്ല ജീവിതം; തോക്കിന്‍മുനയില്‍ പന്തെടുക്കാന്‍ ഭയം നിഴലിച്ച ആ കുഞ്ഞ് കണ്ണുകള്‍; ഹൃദയത്തെ വേട്ടയാടുന്ന ചിത്രത്തിന് അവാര്‍ഡ്

    0
    309

    സിനിമകളില്‍ ഇത്തരം സീനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. അടുത്തിടെ ഇറങ്ങിയ യാഷിന്റെ കെജിഎഫ് ഒന്നാം ഭാഗത്തിലും ഇത്തരമൊരു സീന്‍ കണ്ടത് ഓര്‍മ്മയുണ്ടാകും. പക്ഷെ ഇത് സിനിമയല്ല, അതിനെയും വെല്ലുന്ന ജീവിതമാണ്.

    തോക്കേന്തി നില്‍ക്കുന്ന സൈനികന്റെ കണ്ണില്‍ പെടാതെ കൈവിട്ട് പോയ പന്ത് കൈയില്‍ തിരിച്ചെടുക്കാന്‍ ഇഴഞ്ഞെത്തുന്ന കുട്ടിയുടെ ചിത്രത്തിന് ഒരായിരം വാക്കുകളെക്കാള്‍ ശക്തിയില്‍ സംവദിക്കാന്‍ കഴിയും. ലൈബീരിയയിലെ മൊന്റോവിയയില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ ജോന്നാഥന്‍ ബാങ്ക്‌സ് പകര്‍ത്തിയ ഈ ചിത്രത്തിന് സിയാന ഇന്റര്‍നാഷണല്‍ ഫോട്ടോ അവാര്‍ഡും ലഭിച്ചു.