എല്‍ഡി ക്ലര്‍ക്ക് ജോലി നേടാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരുങ്ങാന്‍ സമയമായി; രണ്ട് മാസത്തിനകം വിജ്ഞാപനം

0
323

സര്‍ക്കാര്‍ ജോലി കൊതിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട തസ്തികയാണ് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്. ഈ പരീക്ഷയ്ക്കായി അപേക്ഷിക്കുന്നവരുടെയും, തയ്യാറെടുക്കുന്നവരുടെയും എണ്ണം മറ്റ് തസ്തികളേക്കാള്‍ കൂടുതലാണ്. എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം അടുത്ത രണ്ട് മാസത്തിനുള്ളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്താം ക്ലാസ് പാസ്സായ 36 വയസ്സ് പ്രായമുള്ള (പൊതുവിഭാഗം) ഏതൊരാള്‍ക്കും അപേക്ഷിക്കാവുന്ന തസ്തിക കൂടിയാണിത്. സംവരണവിഭാഗങ്ങള്‍ക്ക് അംഗീകരിച്ച ഉയര്‍ന്ന പ്രായപരിധിയുണ്ട്.

നിലവിലെ എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയുടെ കാലാവധി 2021 ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം എത്തുക. 2020 ജൂണ്‍ മാസത്തില്‍ പരീക്ഷകള്‍ ആരംഭിച്ച് സെപ്റ്റംബറോടെ പരീക്ഷ പൂര്‍ത്തിയാക്കി 2021 ഏപ്രിലില്‍ തന്നെ ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സി തയ്യാറെടുക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവായി ഉയര്‍ത്തിയത് അംഗീകരിക്കാത്തതിനാല്‍ ഇക്കുറിയും എസ്എസ്എല്‍സിക്കാര്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇനി ശ്രദ്ധയോടെ തയ്യാറെടുക്കാനുള്ള സമയം കൂടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളത്.