ഈ സുന്ദരി ജീവിക്കുന്നത് കുതിരകളുടെ ലിംഗം വൃത്തിയാക്കി; കുതിര ഒന്നിന് 2300 രൂപ!

  0
  998
  Mercedes Hoblin selected semen cleaning of horse as job

  ലോകത്തില്‍ ആളുകളെ ഞെട്ടിക്കുന്ന പലവിധ ജോലികളുണ്ട്. വിദേശരാജ്യങ്ങളില്‍ പോയി മലയാളികള്‍ ചെയ്യാത്ത പണികളില്ല. എന്നാല്‍ 27 വയസ്സുള്ള ഈ യുവതി ജീവിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ജോലി ചെയ്താണ്. കുതിരകളുടെ ലിംഗം വൃത്തിക്കുന്നതാണ് മെഴ്‌സിഡസ് ഹോബ്ലിന്റെ തൊഴില്‍. ജോലി കേള്‍ക്കുമ്പോള്‍ അയ്യേ എന്നൊക്കെ തോന്നുമെങ്കിലും ഇതിന് ഈടാക്കുന്ന ഫീസ് കേട്ടാല്‍ ആരും അതിശയിക്കും.

  25 പൗണ്ട്, ഏകദേശം 2300 ഇന്ത്യന്‍ രൂപയാണ് ഹോബ്ലിന്‍ കുതിരയെ വൃത്തിയാക്കാന്‍ ഈടാക്കുന്നത്. ഇതുവരെ നാലര ലക്ഷത്തിലേറെ രൂപ താന്‍ ഇതുവഴി നേടിയെന്നും ഈ യുവതി വ്യക്തമാക്കുന്നു. ബീന്‍സ് എന്നറിയപ്പെടുന്ന കുതിരകളുടെ ഉണങ്ങിയ ബീജമാണ് ഇവര്‍ക്ക് പെറുക്കി മാറ്റേണ്ടത്.

  മനുഷ്യരെ പരിപാലിക്കുന്ന കെയറര്‍ ജോലി ഉപേക്ഷിച്ചാണ് മെഴ്‌സിഡസ് ഹോബ്ലിന്‍ ഈ പണിക്ക് ഇറങ്ങിയത്. ബ്രിട്ടനിലെ എസെക്‌സിലാണ് ഇവരുടെ താമസം. ആളുകള്‍ കളിയാക്കുന്ന ഈ ജോലി ചെയ്യാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് മെഴ്‌സിഡസ് വ്യക്തമാക്കുന്നു. കുതിരയെ വൃത്തിയാക്കുമ്പോള്‍ അതിനും സന്തോഷം, കൈയില്‍ പണം എത്തുമ്പോള്‍ തനിക്കും സന്തോഷം, അതാണ് ഈ യുവതിയുടെ പോളിസി.

  കുതിരയുടെ ബീജവും, മൂത്രവും, അഴുക്കും ചേര്‍ന്ന് രൂപപ്പെടുന്ന കല്ല് പോലുള്ള ബീനുകള്‍ ഇന്‍ഫെക്ഷന്‍ മുതല്‍ കിഡ്‌നി പ്രശ്‌നം വരെ സൃഷ്ടിക്കും. സ്വന്തം കുതിരയെ ഒരിക്കല്‍ വൃത്തിയാക്കിയപ്പോഴാണ് ഇതൊരു തൊഴിലായി സ്വീകരിക്കാന്‍ മെഴ്‌സിഡസ് തീരുമാനിച്ചത്. ഭര്‍ത്താവിന് ഇതൊരു തമാശയായാണ് തോന്നിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വൃത്തിയാക്കുന്നതിനിടെ കുതിരയുടെ തൊഴി പലപ്പോഴും ഏറ്റുവാങ്ങിയെങ്കിലും ഭാഗ്യത്തിന് എല്ലൊടിയുന്നത് പോലുള്ള അവസ്ഥ എത്തിയിട്ടില്ലെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി.