‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍’ കഴിഞ്ഞു; ഇന്ത്യയിലെ പിള്ളേരുടെ ഡാന്‍സ് ഇപ്പോള്‍ ‘കുടുക്കുപൊട്ടിയ’ കുപ്പായത്തില്‍!

Kudukku song is creating new wave

0
313

‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍’… 2017ല്‍ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഗാനം 104 മില്ല്യണ്‍ കാഴ്ചക്കാരാണ് യുട്യൂബില്‍ സൃഷ്ടിച്ചത്. സംഗീത സംവിധായകന്‍ തയ്യാറാക്കിയ ആ ഗാനത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാനും കഴിഞ്ഞു. ഇപ്പോള്‍ വീണ്ടുമൊരു ഷാന്‍ ‘ഗാനം’ പുതിയ ആരാധകരെ സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ ഓണക്കാലത്ത് ഇറങ്ങിപ്പോയ നിവിന്‍ പോളി, നയന്‍താര ടീമിന്റെ ‘ലവ് ആക്ഷന്‍ ഡ്രാമയിലെ’ കുടുക്ക് പൊട്ടിയ കുപ്പായം… എന്ന ഗാനത്തിനാണ് വീണ്ടും ആരാധകരുടെ എണ്ണം കൂടിവരുന്നത്. ഔദ്യോഗിക യുട്യൂബ് ചാനലില്‍ 4.6 മില്ല്യണിന് അടുത്താണ് പാട്ടിന് പ്രേക്ഷകര്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഈ ഗാനത്തിന്റെ ടീസറിന് 20 മില്ല്യണ്‍ പ്രേക്ഷകരെ ലഭിച്ചു. ലിറിക് വീഡിയോക്ക് 12 മില്ല്യനാണ് കാഴ്ചക്കാര്‍.

ഊറ്റിയെടുത്ത വൈന്‍ എന്ന് പറയുന്നത് പോലെ പുതിയൊരു വര്‍ഷത്തിലേക്ക് എത്തിയിട്ടും കുടുക്ക് പാട്ടിന് ആരാധകര്‍ കുറയുന്നില്ല, വര്‍ദ്ധിക്കുകയുമാണ്. സൗത്ത് ഇന്ത്യയിലെയും, നോര്‍ത്ത് ഇന്ത്യയിലെയും നൃത്തടീമുകളാണ് കുടുക്ക് സോംഗിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ചുക്കാന്‍ സിനിമയിലെ ‘മലരമ്പന്‍ തഴുകുന്ന’ എന്ന ഗാനത്തിന്റെ റീമിക്‌സിന് പകരമാണ് കുടുക്ക് സോംഗ് അവസാന നിമിഷം ലവ് ആക്ഷന്‍ ഡ്രാമയില്‍ ഇടംപിടിച്ചത്.

റീമിക്‌സ് വെച്ച് ഗാനചിത്രീകരണം കഴിഞ്ഞ ശേഷമാണ് ഗാനത്തിന്റെ റൈറ്റ്‌സ് നേടിയിട്ടില്ലെന്ന് മനസ്സിലാക്കിയത്. ഇതുകൊണ്ടാണ് കുടുക്ക് പാട്ടില്‍ സുരേഷ് ഗോപി സ്റ്റൈല്‍ ചുവടുകള്‍ ഇടംപിടിച്ചത്. 1964ലെ ‘കിഴക്കുദിക്കിലെ ചെന്തെങ്ങില്‍’ കോപ്പിയടിച്ചെന്ന ആരോപണവും കുടുക്ക് പാട്ട് നേരിട്ടിരുന്നു.