ഒരു കൊല്ലം ബൈപാസുമുണ്ട് ; പിതൃത്വം അവകാശപ്പെട്ട് ഉത്ഘടിക്കാന്‍ മൂന്ന് പാര്‍ട്ടികളും ; ഒടുവില്‍ പ്രധാനമന്ത്രിയ്ക്ക് നറുക്ക്

kollam bypass modi will inaugurate

0
335
NEW DELHI, INDIA - AUGUST 15: Prime Minister Narendra Modi addresses on the occasion of 71st Independence Day Celebrations at Red Fort, on August 15, 2017 in New Delhi, India. Addressing the nation from the Red Fort on India's 71st Independence Day, Modi warned those indulging in mob violence, saying attacks in the name of aastha (faith) was not something to be happy about and wont be accepted. Modi on Tuesday called for a New India that will be free of casteism, communalism, terrorism and corruption as he urged those wielding the gun in Kashmir to join the mainstream so that the Kashmir problem is solved through embrace. (Photo by Raj K Raj/Hindustan Times via Getty Images)

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15 ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. എന്നാല്‍ ഈ ഉത്ഘാടനത്തിന് പിന്നില്‍ ഒരു പോരിന്റെ കഥ കൂടിയുണ്ട്. പലപ്പോഴും വികസനമെത്തി കഴിയുമ്പോള്‍ അവകാശവാദവുമായി എത്താന്‍ മത്സരിക്കുന്ന കഥ…

സംസ്ഥാന സര്‍ക്കാര്‍ ഉത്ഘാടന തീയതി വരെ തീരുമാനിച്ചിരിക്കുമ്പോഴാണ് ബിജെപി മറ്റൊരു കളി കളിച്ചത്. പ്രധാനമന്ത്രിയുള്ളപ്പോള്‍ മറ്റൊരു ഉത്ഘാടകന്‍ ശരിയല്ലെന്ന് മുഖ്യമന്ത്രിയെ കൊണ്ട് തന്നെ പറയിപ്പിച്ചു. ഒടുവില്‍ അമര്‍ഷം ഉള്ളിലൊതുക്കി സര്‍ക്കാര്‍ സഹകരിക്കാന്‍ തീരുമാനിച്ചു.

കൊല്ലത്ത് നടക്കുന്ന എന്‍ഡിഎ മഹാ സമ്മേളനത്തിനെത്തുന്ന പ്രധാനമന്ത്രി 15ന് വൈകീട്ട് അഞ്ചിനാണ് ഉത്ഘാടനം നിര്‍വഹിക്കുന്നത്.

മുടങ്ങികിടക്കുകയായിരുന്ന ബൈപാസിന്റെ പണി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് കേന്ദ്ര പങ്കാളിത്തതോടെ പുനരാരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരും തുക അനുവദിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായതോടെ അവകാശ വാദവുമായി മൂന്നു പാര്‍ട്ടികളും രംഗത്തെത്തിയതോടെ സംഗതി കൊഴുത്തു. ഫെബ്രുവരി 2 ന് മുഖ്യമന്ത്രിയെ കൊണ്ട് ബൈപാസ് ഉത്ഘാടനം ചെയ്യാനാരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ തീരുമാനം. ഇതിനിടെ പ്രധാനമന്ത്രിയെ എത്തിക്കാന്‍ ബിജെപി ശ്രമിച്ചത്. ചുരുക്കി പറഞ്ഞാല്‍ ബിജെപി കളമറിഞ്ഞ് കളിച്ചു…