‘പവര്‍ഫുള്‍ പീപ്പിള്‍ കംസ് ഫ്രം പവര്‍ഫുള്‍ പ്ലേസസ്’
ആ ഡയലോഗിന്റെ മുഴക്കം കെജിഎഫ് കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് ഇപ്പോഴും ഇറങ്ങിപ്പോയിട്ടില്ല. 2018 ഡിസംബര്‍ 21ന് റിലീസ് ചെയ്ത കെജിഎഫ് ഒന്നാം ഭാഗം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍ അതിന് ഒരു കാരണം ആ മാസ്സ് ചിത്രത്തിലെ മാസ്സ് ഡയലോഗുകള്‍ തന്നെയാണ്. ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന അഞ്ച് ഡയലോഗുകള്‍ ഇതാ:

കെജിഎഫ് രണ്ടാ ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡ സിനിമയുടെ അഭിമാനം ഉയര്‍ത്തി ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ച പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകമായി എത്തിയ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് അഥവാ കെജിഎഫ്.

മാസ്സ് ഡയലോഗുകള്‍ക്കും ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കും യാതൊരു കുറവുമില്ലാതെ ഞെട്ടിച്ച കെജിഎഫില്‍ രാജ കൃഷ്ണപ്പ ബൈര്യയെന്ന ‘റോക്കിയായി’ യഷ് വേഷമിട്ടു.

മുംബൈയില്‍ ചെറുപ്പത്തില്‍ പണക്കാരനാകാന്‍ എത്തുന്ന റോക്കി പിന്നീട് സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന കെജിഎഫില്‍ എത്തിപ്പെടുന്നതാണ് ഒന്നാം ഭാഗത്തില്‍ കണ്ടത്.

ഇന്ത്യയിലെ സര്‍ക്കാരും, അധോലോകവും ഒരു പോലെ കെജിഎഫ് സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നതും റോക്കി ഗരുഡയെ വകവരുത്തി അവിടെ സാമ്രാജ്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നതും നമ്മള് കണ്ടുകഴിഞ്ഞു.
ഇതിനിടെ ഇന്ത്യയുടെ പ്രധാനമന്ത്രി റോക്കിയുടെ മരണ വാറണ്ടില്‍ ഒപ്പുവെച്ച് സൈന്യത്തെ ഇറക്കാനും ഒരുങ്ങുന്നതില്‍ അവസാനിച്ച ഒന്നാം ഭാഗത്തില്‍ ഏറെ കാര്യങ്ങള്‍ രണ്ടാം ഭാഗത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.