കെജിഎഫ് എന്ന കന്നഡ സിനിമ ഇന്ത്യയെ പിടിച്ചുകുലുക്കിയിട്ട് ഏറെ നാളായില്ല. ഒന്നാം പതിപ്പ് കണ്ടവര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയും ചെയ്തു. ഈ മാസ് സിനിമയിലൂടെ കന്നഡ സിനിമാ ലോകത്ത് നിന്നും ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധാകേന്ദ്രമായി മാറിയ യാഷിന്റെ കഥകള്‍ ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

ഒരു ബസ് ഡ്രൈവറുടെ മകനായ യാഷ് അഭിനയിക്കാനുള്ള ആഗ്രഹത്തില്‍ വീടുവിട്ടിറങ്ങിയതും നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയതും, പിന്നീട് ടെലിവിഷന്‍ സീരിയലില്‍ എത്തുന്നതും ഒടുവില്‍ സിനിമാലോകത്ത് എത്തിയതുമായ കാര്യങ്ങള്‍ ഇതിനകം തന്നെ വലിയ വാര്‍ത്തയായി. ഒരു സാധാരണക്കാരന്റെ വളര്‍ച്ച ആഘോഷമാകുകയും ചെയ്തു. സീരിയല്‍ ലോകത്ത് നിന്ന് സിനിമയിലേക്കും ഒടുവില്‍ യാഷിന്റെ ജീവിതത്തിലേക്കും കൈപിടിച്ച് എത്തിയ ഒരു വ്യക്തിയുണ്ട്, രാധിക പണ്ഡിറ്റ്.
ഇടിവി കന്നഡയത്തില് സംപ്രേക്ഷണം ചെയ്തിരുന്ന നന്ദ ഗോകുലയുടെ സെറ്റില്‍ വെച്ചാണ് യാഷ് രാധികയെ പരിചയപ്പെടുന്നത്. ഇവിടെ നിന്നും ഇരുവരും സിനിമയില്‍ എത്തിയപ്പോഴും ആ ബന്ധം കൈവിട്ടില്ല. സൗഹൃദം പ്രണയമായി വളരുകയും ചെയ്തെങ്കിലും പുറത്ത് ആരെയും ഇക്കാര്യം അറിയിച്ചില്ല, മാധ്യമങ്ങളുടെ കണ്ണില്‍ നിന്നും തങ്ങളുടെ പ്രണയബന്ധം ഇവര്‍ മറച്ചുവെയ്ക്കുകയും ചെയ്തു.
ഇതിനകം കന്നഡ സിനിമയിലെ സൂപ്പര്‍ നായികയായി രാധിക വളര്‍ന്നു. യഷ് സഹതാരത്തില്‍ നിന്നും നായകനിലേക്കും ചുവടുമാറ്റിയിരുന്നു. 2016 ആഗസ്റ്റില്‍ ഇവരുടെ വിവാഹനിശ്ചയം നടക്കുമ്പോള്‍ മാത്രമാണ് തങ്ങളുടെ ബന്ധം ഇവര്‍ പരസ്യമാക്കിയത്. ഡിസംബറില്‍ ബാംഗ്ലൂരില്‍ വിവാഹവും നടന്നു. 2018-ല്‍ യഷ്-രാധിക ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞും പിറന്നു. കര്‍ഷകരെയും, തൊഴിലാളികളെയും സഹായിക്കാനായി ഇവര്‍ രൂപീകരിച്ച യാഷോ മാര്‍ഗ്ഗ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്.