കെജിഎഫ് സൂപ്പര്‍താരം യാഷിനും, ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കണ്‍മണി പിറന്നു

0
250

കെജിഎഫ് വന്നതോടെ ഇന്ത്യ ഒട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന താരപദവിയിലേക്ക് കന്നഡ താരം യാഷ് ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ യാഷ് കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നുകഴിഞ്ഞു.

യാഷിനും, ഭാര്യ രാധിക പണ്ഡിറ്റിനും രണ്ടാമത്തെ കുട്ടി പിറന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഡെലിവെറി നടന്നത്. അമ്മയും, ആണ്‍കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ചുള്ള താരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല.

യാഷിന്റെ ആദ്യത്തെ കുഞ്ഞ് ആര്യ 2018 ഡിസംബര്‍ 2നാണ് പിറന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്ഥിരം സാന്നിധ്യമായി ആരാധകരുടെ പ്രിയപ്പെട്ടവളാണ് ആര്യ. രണ്ടാമത്തെ കുഞ്ഞ് പിറന്ന വാര്‍ത്ത വന്നതോടെ ആരാധകര്‍ അഭിനന്ദ സന്ദേശങ്ങള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ നിറയ്ക്കുകയാണ്.