കെജിഎഫ്: ചാപ്റ്റര്‍ 1 റിവ്യൂ- ഇത് വെറും സാംപിള്‍ വെടിക്കെട്ട്

0
551

‘എല്ലാ സിനിമയിലും കാണുമല്ലോ ഇതുപോലെ ചിലര്‍’,
‘ആരാ ഹീറോയാണോ’
‘അല്ലേയല്ല വില്ലന്‍’…

ഈ ഡയലോഗില്‍ അടങ്ങിയിരിക്കുന്നു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് അഥവാ കെജിഎഫ് ഒന്നാം അധ്യായത്തിന്റെ തുടക്കം. ഒരുപാട് വില്ലന്‍മാര്‍ അതിന് മുകളില്‍ ഒരു സൂപ്പര്‍ വില്ലന്‍, അതാണ് റോക്കി. മുംബൈയില്‍ അധികാരവും പണവും കണ്ടെത്താന്‍ ഇറങ്ങിയ ബാലനില്‍ നിന്നും സ്വന്തമായി ഒരു വില്ലന്‍ ബ്രാന്‍ഡ് സൃഷ്ടിക്കുന്ന റോക്കി കോളാര്‍ സ്വര്‍ണ്ണ ഖനിയിലേക്ക് വന്നെത്തുന്നതിന് പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയും, അതിന് നേരിടേണ്ടി വരുന്ന ദുര്‍ഘടങ്ങളുമാണ് കെജിഎഫ്.

രാജ കൃഷ്ണപ്പ ബൈര്യ എന്ന റോക്കി ഒരു വണ്‍മാന്‍ ആര്‍മിയാണ്. യഷ് റോക്കിയുടെ വേഷത്തിലെത്തുമ്പോള്‍ ശ്രീനിഥി ഷെട്ടി, വസ്ഷ്ഠ സിംഹ, അയ്യപ്പ പി ശര്‍മ്മ, ഹരീഷ് റോയി തുടങ്ങിയ താരങ്ങള്‍ വിവിധ വേഷങ്ങളിലെത്തുന്നു. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം, വിജയ് കിരഗാഡുര്‍ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. രണ്ട് ഭാഗങ്ങളിലാണ് ചിത്രം ഒരുങ്ങുന്നത്. കന്നഡയില്‍ ചിത്രീകരിച്ച കെജിഎഫ് മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്താണ് തീയേറ്ററിലെത്തുന്നത്.

ആദ്യ ഭാഗമെന്ന നിലയില്‍ കഥയുടെ ഇന്‍ട്രോ മാത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 1, രണ്ടാം ഭാഗത്തിലെ യുദ്ധത്തിലേക്കുള്ള ഒരു ചവിട്ടുപടി. അത്യുഗ്രന്‍ സെറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. കലാസംവിധാനത്തിന് പുറമെ ക്യാമറയും അത്ഭുതപരമായ വിഷ്വലുകള്‍ സമ്മാനിക്കുന്നു. തീയേറ്ററില്‍ തീപ്പൊരി ഇടാന്‍ പാകത്തിനുള്ള ആക്ഷനുകളും, അതിന് ഒപ്പമുള്ള ബാക്ക്ഗ്രൗണ്ട് സ്‌കോറും ചിത്രത്തിന് മിഴിവേകുന്നു.

ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള വിരുന്നാണ് കെജിഎഫ്. ബോളിവുഡില്‍ ഷാറൂഖ് ചിത്രത്തെ പോലും മറികടന്നുള്ള കളക്ഷന്‍ ഒരു കന്നഡ ചിത്രം നേടുന്നതില്‍ അത്ഭുതം വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here