കേരള പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം (M/F); അവസാന തീയതി ജൂണ്‍ 24

Special recruitment open- Kerala Police Constable

0
284

കേരള സംസ്ഥാന സര്‍വ്വീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കുമായി രണ്ട് വിജ്ഞാപനങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്.

വയനാട്, മലപ്പുറം ജില്ലകളിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും, വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളാണ് ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാന്‍ കഴിയുക.

കാറ്റഗറി നമ്പര്‍: 09/2020
പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്‍മാര്‍)
ഒഴിവുകളുടെ എണ്ണം: 90
ശമ്പളം: 22200-48000 രൂപ

കാറ്റഗറി നമ്പര്‍: 08/2020
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍
ഒഴിവുകളുടെ എണ്ണം: 35
ശമ്പളം: മേല്‍പ്പറഞ്ഞ പ്രകാരം

വിദ്യാഭ്യാസ യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. മതിയായ ഉദ്യോഗാര്‍ത്ഥികളെ ലഭ്യമായില്ലെങ്കില്‍ യോഗ്യത 8-ാം വരെ താഴ്ത്തും. മതിയായ യോഗ്യതകളുള്ളവര്‍ ജൂണ്‍ 24-നകം അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ നിന്നും അറിയാം.