‘നിന്റെ മലയാളം എന്ത് തേങ്ങയാണ്’
മലയാളം പറയാന്‍ അറിയാത്തവരെ അതിന് ശ്രമിക്കുമ്പോള്‍ വീണ്ടും ആത്മവിശ്വാസം കെടുത്തരുത്- കെന്നി ചൂണ്ടിക്കാണിച്ചു.
‘കല്ല്യാണം, മരണം’
ഒന്ന് മരണം, രണ്ടാമത്തേത് അകത്തുള്ള മരണം. കല്ല്യാണത്തിന് ചെന്നാല്‍ ഭക്ഷണം എവിടെയെന്ന് ചോദിക്കും, മരണവീട്ടിലും- കെന്നിയുടെ അഭിപ്രായം
‘ഒന്നും പറയാതെ ഫോണില്‍ സംസാരിക്കുന്ന മല്ലു അങ്കിള്‍സ്’
കണ്ടു, ആഹ് ആഹ്, പിന്നെ, എന്തൊക്കെ, ഇങ്ങനെ പറഞ്ഞ് ഒന്നും മിണ്ടാതെ തന്നെ മണിക്കൂറുകള്‍ സംസാരിക്കുന്ന അങ്കിളുമാര് തനിക്കുണ്ടെന്ന് കെന്നി.
‘മദ്യത്തെ വെള്ളമാക്കരുത്’
മദ്യപാനം കേരളം നേരിടുന്ന പ്രശ്നമാണ്, ഇത് നിര്‍ത്താന്‍ എളുപ്പവഴിയുണ്ട്. മദ്യത്തെ വെള്ളം എന്ന് വിളിക്കരുത്- കെന്നി ഓര്‍മ്മപ്പെടുത്തി.
‘ബഹുമാനത്തോടെ നാറിയെന്ന് വിളിക്കാം’
താങ്കള്‍, നിങ്ങള്‍, താങ്കളൊരു പരമനാറിയാണ് എന്ന് വരെ മലയാളത്തില്‍ സംസാരിക്കാം.
‘ഭര്‍ത്താവിനെ ചേട്ടാന്ന് വിളിച്ചാല്‍’
ഇതെന്താ ചേട്ടനെ കല്ല്യാണം കഴിച്ചോന്ന് ചോദിച്ച് പോകും, പക്ഷെ മലയാളത്തില്‍ അങ്ങിനൊരു സൗകര്യമുണ്ട്.
‘മുണ്ടുടുത്താല്‍ പുതപ്പാകും’
മുണ്ട് ഉടുക്കുന്നത് ഒരു കലാപരമായ കാര്യമാണ്. ഞാന്‍ ഉടുത്ത് ഉറങ്ങിയപ്പോള്‍ അത് പുതപ്പാക്കി. സംസാരം അവസാനിപ്പിക്കാനും മുണ്ട് സഹായിക്കും, മുണ്ട് മടക്കിക്കുത്തി ഒരു പോക്ക് പോയാല്‍ മതി- കെന്നി സെബാസ്റ്റിയന് കൊച്ചിയില്‍ നടത്തിയ ഷോയിലെ മലയാളി തമാശകളിലാണ് ഇവ പറഞ്ഞത്.