നേമത്തെ ശശി തരൂരിന്റെ മത്സരവും, മനോരമയുടെ എക്‌സ്‌ക്ലൂസീവും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കുപ്പായം തയ്പ്പിച്ച് ഡല്‍ഹിയില്‍ നിന്നും വരുമോ ആ ‘ആള്‍’?

KC Venugopal at Nemom is not a surprise!

0
536

കേരളത്തിലെ ബിജെപിയുടെ ഏക സീറ്റ്. അത് പിടിച്ചെടുത്ത് രാജ്യത്തിന് കോണ്‍ഗ്രസ് തിരിച്ചുവരുന്നുവെന്ന സന്ദേശം നല്‍കുക. രാഹുല്‍ ഗാന്ധിക്ക് ഇതൊരു സ്വപ്‌നമാണ്. ദേശീയ തലത്തില്‍ നാമാവശേഷമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാന്‍ ഒരു സന്ദേശം കൊണ്ട് കഴിയുമോയെന്ന ചോദ്യവും ഏറെ പ്രസക്തം.

പക്ഷെ മനോരമ പത്രത്തിന്റെ എക്‌സ്‌ക്ലീവ് പറയുന്നു നേമം പിടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തന്ത്രത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നുള്ള എംപി ശശി തരൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന്. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും കഴിഞ്ഞുള്ള ഈ തരൂര്‍ ഇറക്കുമതി വെറുമൊരു എക്‌സ്‌ക്ലൂസിവ് അല്ലെന്നാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്നുള്ള സൂചന.

തരൂരിനെ ഇറക്കി എ, ഐ ഗ്രൂപ്പ് കളി ഒതുക്കി പാര്‍ട്ടി ഘടകത്തെ നിയന്ത്രണത്തിലാക്കാമെന്നാണ് രാഹുലിന്റെ സ്വപ്‌നമെന്നും മനോരമ പ്രഖ്യാപിക്കുന്നു. പക്ഷെ കേരളത്തില്‍ ശശി തരൂരിനോട് സ്‌നേഹമുള്ള നേതാക്കളുടെ എണ്ണക്കുറവ് ഈ സ്വപ്‌നത്തിന് മങ്ങലേല്‍പ്പിക്കാന്‍ തന്നെയാണ് സാധ്യത.

അങ്ങിനെ വരുമ്പോള്‍ നേമം ‘ബുദ്ധി’ ഉപദേശിച്ച മറ്റൊരാള്‍ ചിത്രത്തിലേക്ക് കടന്നുവന്നേക്കാം. സാക്ഷാല്‍ കെസി വേണുഗോപാലാണ് ആ മഹാന്‍. കോണ്‍ഗ്രസ് എംപിയായും, എഐസിസി ജനറല്‍ സെക്രട്ടറിയായും പയറ്റുന്ന കെസി വേണുഗോപാല്‍ രാഹുലിന് ഉപദേശിച്ച ഈ ഉപദേശം ‘രോഗി ഇച്ഛിച്ചതും, വൈദ്യന്‍ കല്‍പ്പിച്ചതും’ എന്ന തരത്തിലുള്ളതാണ്.

ഇതിന് പിന്നില്‍ ഒരു വര്‍ഷം മുന്‍പ് തന്നെ തിരക്കഥ ഒരുങ്ങിയിരുന്നുവെന്നതാണ് വാസ്തവം. അതിന്റെ ഭാഗമായി തനിക്ക് അനുകൂലമായ സംഘങ്ങളെ കോണ്‍ഗ്രസില്‍ വളര്‍ത്തിയെടുക്കാന്‍ കെസി വേണുഗോപാല്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിവിധ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പറയുന്നുണ്ട്.

തരൂരിനെ മുന്നില്‍ നിര്‍ത്തി ഒടുവില്‍ സ്വന്തം പേര് പറയിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന കെസി വെറും കെസിയല്ല! അങ്ങിനെയുള്ള അദ്ദേഹം സാക്ഷാല്‍ ചാണ്ടി സാറിനെയും, ചെന്നിത്തലയെയും അങ്ങ് ഡല്‍ഹിയില്‍ നിന്നും വെട്ടിനിരത്തി മുഖ്യമന്ത്രി ആയാലും അത്ഭുതം വേണ്ട.