കശ്മീരിലെ കളി ഫലം കാണുന്നു; ബോക്ക് തെരഞ്ഞെടുപ്പില്‍ 98% പോളിംഗ്; ഇന്ത്യയുടെ അഭിമാന നിമിഷം

0
226

ഒക്ടോബര്‍ 24ന് ജമ്മു കശ്മീര്‍ ബ്ലോക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കശ്മീര്‍ ജനത ഏതാണ് സമ്പൂര്‍ണ്ണമായി വോട്ടവാശം വിനിയോഗിച്ചതില്‍ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 98% പോളിംഗാണ് ജമ്മു കശ്മീര്‍ ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ നടന്നത്.

ഇതുപോലുള്ള വാര്‍ത്തകളാണ് ഇന്ത്യക്ക് അഭിമാനം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ‘1947 മുതല്‍ ഇതാദ്യമായി 24-ാം തീയതി ജമ്മു, കശ്മീര്‍, ലേ, ലഡാക് എന്നിവിടങ്ങളിലെ ബ്ലോക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നു’.

‘ജമ്മു, കശ്മീര്‍, ലേ, ലഡാക് എന്നിവിടങ്ങളിലെ ബിഡിസി തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നുവെന്ന് അറിയിക്കുന്നതില്‍ ആഹ്ലാദമുണ്ട്. യാതൊരു അതിക്രമവും ഉണ്ടായില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള അചഞ്ചലമായ വിശ്വാസമാണ് ഇത് കാണിക്കുന്നത്. അടിസ്ഥാന തലത്തിലെ ഭരണനിര്‍വ്വഹണത്തിലെ പ്രാധാന്യവും വ്യക്തമാക്കുന്നു’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് മാസത്തിലെ ചരിത്ര തീരുമാനം മൂലം ജനങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാന്‍ സാധിച്ചത് ഇന്ത്യക്ക് അഭിമാനകരമാണ്. 98% പേരും വോട്ടവകാശം വിനിയോഗിച്ചു. കോണ്‍ഗ്രസും, കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ജമ്മു കശ്മീര്‍ പിഡിപി എന്നീ കക്ഷികള്‍ ആദ്യത്തെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചപ്പോഴാണ് ജനങ്ങള്‍ വന്‍തോതില്‍ വോട്ട് ചെയ്യാനെത്തിയത്.