പിച്ചള പാത്രങ്ങളില്‍ നിന്നും ചില്ല് പാത്രങ്ങളിലേക്കും, നോണ്‍ സ്റ്റിക്കിലേക്കും ഒക്കെ സഞ്ചരിച്ച് കഴിഞ്ഞു നമ്മുടെ അടുക്കളയും, ഭക്ഷണശീലങ്ങളും. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കൂടിവരാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും കാരണമാകുന്നുണ്ട്.
ക്യാന്‍സര്‍, സ്ട്രോക്ക്, ഹൈപ്പര്ടെന്ഷന്, പ്രമേഹം തുടങ്ങിയ പല അസുഖങ്ങള്‍ക്കും പ്ലാസ്റ്റിക് ഇടയാക്കുന്നതായി പറയുമ്പോള്‍ നമുക്ക് മാറാന്‍ സമയമായി എന്നതാണര്‍ത്ഥം. ആരോഗ്യപരമായ ശീലങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കാന്‍ വെങ്കല പാത്രങ്ങള്‍ ഉപയോഗിക്കാം.
78 ശതമാനം പിച്ചളയും, 22 ശതമാനം വെള്ളീയവും ചേര്‍ത്താണ് ശുദ്ധമായ വെങ്കലം നിര്‍മ്മിക്കുന്നത്. ഇതുപയോഗിച്ച് നിര്‍മ്മിക്കുന്ന പാത്രങ്ങളും, മറ്റും ആരോഗ്യത്തിന് ഗുണകരമാണ്. പിച്ചള പാത്രങ്ങള്‍ ഉപ്പ്, പുളി, നാരങ്ങ എന്നിവയോട് ദോഷമായി പ്രതികരിക്കും.
അതുകൊണ്ടാണ് പ്രാചീന കാലം മുതല്‍ ഉപയോഗിക്കുന്ന വെങ്കല പാത്രങ്ങള്‍ അനുയോജ്യമായി വിധിക്കുന്നത്. അന്നനാളത്തിന്റെ ആരോഗ്യത്തിനും, പ്രതിരോധ ശേഷിക്കും, സമ്മര്‍ദം കുറയ്ക്കാനും, എനര്‍ജി ലെവല്‍ ഉയര്‍ത്താനും ഇവ സഹായിക്കും.
8 മണിക്കൂറില്‍ കുറയാതെ ഇത്തരം പാത്രത്തില്‍ ശേഖരിക്കുന്ന വെള്ളം പോസിറ്റീവായി ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന് ആയുര്‍വ്വേദം പറയുന്നു.