ആള്‍ദൈവങ്ങളായി വളരുകയെന്നത് ചെറിയ അധ്വാനം ആവശ്യമായ കാര്യമല്ല. എവിടെയും ഭക്തി കണ്ടെത്തുന്നവരുടെ മനസ്സില്‍ പ്രതിഷ്ഠ നേടി സ്വാധീന ശക്തിയായി വളര്‍ന്ന് ശക്തിയാര്‍ജ്ജിക്കുകയാണ് ഇവരുടെ രീതി. ഇത്തരം ആളുകളെ പ്രൊമോട്ട് ചെയ്യാനും ചിലര്‍ തയ്യാറാകുന്നതോടെ ആള്‍ദൈവങ്ങള്‍ സൂപ്പര്‍സ്റ്റാറുകളായി മാറും.
അത്തരത്തില്‍ ഒരു ആള്‍ദൈവമായ ആത്മീയ ഗുരു കല്‍ക്കി ഭഗവാന്റെ സ്ഥാപനങ്ങളിലും, ട്രസ്റ്റുകളില്‍ നടത്തിയ റെയ്ഡില്‍ 500 കോടിയിലേറെ വരുന്ന അനധികൃത സ്വത്താണ് പിടിച്ചതെന്ന് ഇന്‍കംടാക്സ് വകുപ്പ് വ്യക്തമാക്കി.
43.9 കോടി രൂപ പണമായും, 18 കോടി രൂപ മൂല്യമുള്ള യുഎസ് കറന്‍സിയും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. സ്വര്‍ണ്ണം, ഡയമണ്ട് എന്നിവ ഉള്‍പ്പെടെ 93 കോടി രൂപയുടേതാണ് ഈ പണവും, വസ്തുവകകളും. ഒരേ സമയം 40 ഇടങ്ങളില്‍ സൗഖ്യ കോഴ്സുകള്‍ നടത്തുന്ന ട്രസ്റ്റുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്‍കംടാക്സ് റെയ്ഡ് നടന്നത്.
ബുധനാഴ്ച തുടങ്ങിയ റെയ്ഡ് ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ആന്ധ്രയിലെ വരദയ്യപാളം എന്നിവിടങ്ങളിലാണ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇവരുടെ പ്രധാന കസ്റ്റമേഴ്സ് എത്തുന്നത്. നല്ല തോതില്‍ വിദേശ വരുമാനം നേടുന്ന കല്‍ക്കി ഭഗവാന്റെ ട്രസ്റ്റിന് റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ ബിസിനസ്സ് ചെയ്യുന്നുണ്ട്.