കടയ്ക്കല്‍ ചന്ദ്രന്‍ ‘പിണറായിയല്ല’; പക്ഷെ മാറമ്പള്ളി ‘ജയനന്ദന്‍’, ആ ലുക്ക് കണ്ടിട്ട് സംശയം സ്വാഭാവികം

Is Marambilli Jayanandan an inspired character?

0
162

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ഒരു ചിത്രം വരുന്നുവെന്ന് കേട്ടത് മുതല്‍ അത് ഏത് യഥാര്‍ത്ഥ മുഖ്യനെ കേന്ദ്രീകരിച്ചുള്ളതാകുമെന്ന ചോദ്യം വ്യാപകമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ജീവിതമാണ്, അല്ല പിണറായി വിജയന്റെ കഥയാണ് തുടങ്ങിയ വാദങ്ങളും മറുവാദങ്ങളും ഉയര്‍ന്നുകേട്ടു. പക്ഷെ ഒടുവില്‍ കടയ്ക്കല്‍ ചന്ദ്രനെന്ന കഥാപാത്രം ഇപ്പറഞ്ഞവര്‍ ആരുമല്ലെന്ന് പറഞ്ഞ് അണിയറക്കാര്‍ തന്നെ തലയൂരി.

പക്ഷെ ചിത്രത്തില്‍ പ്രതിപക്ഷ നേതാവായി എത്തുന്ന മാടമ്പള്ളി ജയനന്ദന്‍ ആരെ കേന്ദ്രീകരിച്ചാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മുരളി ഗോപിയാണ് ജയനന്ദനനെ അവതരിപ്പിക്കുന്നത്. മുരളിയുടെ പിറന്നാള്‍ ദിവസത്തില്‍ മമ്മൂട്ടിയുടെ പേജ് വഴി കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ആ ‘ലുക്കിനെ’ കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്നത്.

പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് ടീമാണ് വണ്ണിന്റെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് വിശ്വനാഥാണ് സംവിധായകന്‍. ജോജു ജോര്‍ജ്ജ് പാര്‍ട്ടി സെക്രട്ടറി ബേബിച്ചായനായി ചിത്രത്തില്‍ എത്തും. മാറമ്പള്ളി ജയനന്ദന്റെ ലുക്ക് ഏത് യഥാര്‍ത്ഥ കഥാപാത്രത്തെ ഉദ്ദേശിച്ചാണ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് പ്രേക്ഷകരുടെ സംശയം!