ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്‌സി പുരുഷന്‍; ജനം തെരഞ്ഞെടുത്തത് ജോണ്‍ ലെജന്‍ഡിനെ

0
394

ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്‌സി ആരാണ്? ഇങ്ങനൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ പീപ്പിള്‍ മാഗസിന്‍ നടത്തിയ അന്വേഷണത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് ഈയൊരാള്‍ക്കാണ്, ജോണ്‍ ലെജന്‍ഡ്.

ഗായകനും, അഭിനേതാവുമായ ജോണ്‍ ലെജന്‍ഡിനെയാണ് സര്‍വ്വെയില്‍ ലോകത്തിലെ സെക്‌സി പുരുഷനായി ഈ വട്ടം കണ്ടെത്തിയത്. ഈ പട്ടത്തിന്റെ മഹത്വം തനിക്ക് നിലനിര്‍ത്താന്‍ കഴിയുമോയെന്ന സംശയമാണ് ലെജന്‍സ് പങ്കുവെച്ചത്.

40-കാരനായ ലെജന്‍ഡ് മോഡല്‍ ക്രിസി ടീഗെന്റെ ഭര്‍ത്താവാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. പ്രമുഖമായ എമ്മി, ഗ്രാമി, ഓസ്‌കാര്‍, ടോണി അവാര്‍ഡുകള്‍ നേടിയ ആദ്യ കറുത്ത വംശജനാണ് ലെജെന്‍ഡ്.

ബ്രിട്ടീഷ് അഭിനേതാവ് ഐഡ്രിസ് എല്‍ബയാണ് കഴിഞ്ഞ വര്‍ഷം സെക്‌സി പുരുഷന്റെ കിരീടം ചൂടിയത്. യുഎസ് ടിവി ടാലന്റ് പരമ്പരയായ ദി വോയ്‌സില്ഡ കോച്ചാണ് ലെജന്‍ഡ് ഇപ്പോള്‍.