തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്; അധികാരത്തിലെത്തിയാല്‍ 1 കോടി ധനസഹായം, സര്‍ക്കാര്‍ ജോലി വാഗ്ദാനം

0
340

തീവ്രവാദികളോട് സഹതാപവും, അധികാരത്തിലെത്തിയാല്‍ ധനസഹായവും പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് സഗീര്‍ സയീദ് ഖാന്‍ വിവാദക്കൊടുങ്കാറ്റില്‍. ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ജമ്മു കശ്മീരില്‍ ബിജെപി നിരപരാധികള്‍ക്ക് നേരെയാണ് അക്രമം നടത്തുന്നതെന്നായിരുന്നു ഖാന്റെ വാദം.

അടുത്ത പ്രഖ്യാപനം ഇതിലേറെ ഞെട്ടിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 1 കോടി രൂപ ധനസഹായവും, സര്‍ക്കാര്‍ ജോലിയുമാണ് ഖാന്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ജയിലില്‍ നിന്നും വിട്ടയയ്ക്കും. കൂടാതെ ബിജെപി നേതാക്കളെ തൂക്കിക്കൊല്ലാന്‍ നിയമം കൊണ്ടുവരുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ തീവ്രവാദികളെ കൊല്ലുന്നതിന് ഉത്തരവാദികളായ ബിജെപി നേതാക്കള്‍ എത്ര ശക്തരാണെങ്കിലും അവരെ തൂക്കിക്കൊല്ലാന്‍ നിയമം കൊണ്ടുവരും, സൈന്യം ബിജെപിയുടെ വാക്കുകേട്ട് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്, കോണ്‍ഗ്രസ് നേതാവ് പ്രഖ്യാപിച്ചു.

തീവ്രവാദികളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുകയാണെന്നാണ് ബിജെപി ഈ വാദങ്ങള്‍ക്ക് നല്‍കുന്ന മറുപടി. ‘സഗീര്‍ സയീദ് ഖാന്‍ രാജ്യവിരുദ്ധ പ്രഖ്യാപനമാണ് നടത്തിയത്. കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് അനുകൂലവും, സുരക്ഷാ സേനകള്‍ക്ക് എതിരുമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മാപ്പ് പറയണം’, മുന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത ആവശ്യപ്പെട്ടു.

എന്നാല്‍ നേതാവിന്റെ പ്രസ്താവനയില്‍ നാണംകെട്ട കോണ്‍ഗ്രസ് ഖാനെ കൈവിട്ടു. ഇയാളുടെ പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും നടപടി സ്വീകരിക്കണെന്നുമാണ് ജമ്മു കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മ ആവശ്യപ്പെടുന്നത്.