മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കാന്‍ നഷ്ടപരിഹാരം തന്ന് ജിയോയുടെ പുതിയ പ്ലാനുകള്‍; റീചാര്‍ജ്ജിന് മുന്‍പ് അറിഞ്ഞോളൂ

0
337

ജിയോയില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാന്‍ ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന വാര്‍ത്ത ജിയോ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അംബാനിയുടെ റിലയന്‍സ് ഇതല്ല ഇതിലപ്പുറം ചെയ്യുമെന്നൊക്കെ ചിലര്‍ വിമര്‍ശിച്ചു. എന്നിരുന്നാലും ട്രായിയെ സമ്മര്‍ദത്തിലാക്കാനാണ് ഈ തന്ത്രമെന്നാണ് ബിസിനസ്സ് വിദഗ്ധരുടെ അഭിപ്രായം.

ഇപ്പോള്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുകളും റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കാന്‍ പണം ഈടാക്കാനുള്ള തീരുമാനം മൂലം വരുന്ന നഷ്ടത്തിന് പരിഹാരം കാണാനാണ് പുതിയ പാക്കേജുകളിലൂടെ ജിയോ ലക്ഷ്യമാക്കുന്നത്.

നാല് പ്ലാനുകളാണ് ഓള്‍ ഇന്‍ വണ്‍ പ്രീപെയ്ഡില്‍ എത്തുന്നത്:

222 പ്ലാന്‍: കാലാവധി 28 ദിവസം, പ്രതിദിനം 2 ജിബി ഡാറ്റ. ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കോളും, മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് 1000 മിനിറ്റും സൗജന്യം

333 പ്ലാന്‍: കാലാവധി 56 ദിവസം, പ്രതിദിനം 2 ജിബി, ജിയോ-ജിയോ സൗജന്യ കോള്‍, 1000 മിനിറ്റ് മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ കോള്‍

444 പ്ലാന്‍: കാലാവധി 84 ദിവസം, പ്രതിദിനം 2 ജിബി, ജിയോ-ജിയോ സൗജന്യ കോള്‍, മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് 1000 മിനിറ്റ്

555 പ്ലാന്‍: കാലാവധി 84 ദിവസം, പ്രതിദിനം 2 ജിബി, ജിയോ-ജിയോ സൗജന്യം, മറ്റ് നെറ്റ് വര്‍ക്കിലേക്ക് 3000 മിനിറ്റ്‌