ഇതാരാ കുഞ്ചാക്കോ ബോബന്‍ അല്ലേ? ജയസൂര്യയുടെ പുതിയ ലുക്ക് കണ്ട് നാട്ടുകാര്‍ക്ക് സംശയം

Jayasurya makeover comes with a surprise!

0
77

ജയസൂര്യയുടെ ഫേസ്ബുക്ക് പേജില്‍ കുഞ്ചാക്കോ ബോബന്റെ സെല്‍ഫി! അതിനെന്താ അവര്‍ വലിയ കൂട്ടുകാര്‍ അല്ലേ, പോരാട്ടത്തിന് എറണാകുളത്ത് താമസക്കാരും. അതിനിടെ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോയാകും!

ഒന്നുകൂടെ ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് അത് കുഞ്ചാക്കോ ബോബനല്ല, നമ്മുടെ ജയസൂര്യ തന്നെയാണെന്ന് ആളുകള്‍ക്ക് വ്യക്തമായത്. താടിയൊക്കെ ഒതുക്കി, മുടിവെട്ടി പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജയസൂര്യയെ കണ്ട് ആളുകള്‍ കുഞ്ചാക്കോ ബോബനാണെന്ന് തെറ്റിദ്ധരിച്ചത്.

ആദ്യം ഒന്ന് തെറ്റിദ്ധരിച്ചെങ്കിലും കൂള്‍ ലുക്കില്‍ ജയസൂര്യ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ആരാധകര്‍ പോസ്റ്റിന് താഴെ ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുകയാണ്. പ്രത്യേകിച്ച് ‘ഇത് കുഞ്ചാക്കോ ബോബനല്ലേ’ എന്ന് മാമുക്കോയ സ്‌റ്റൈലില്‍ ഒരു ചോദ്യവും!