ജാവാ പെറാക് ബോബര്‍; ബുക്കിംഗ് പുതുവര്‍ഷദിനത്തില്‍ തുടങ്ങും; വില 194,500 രൂപ

0
418

ജാവാ പെറാക് ഇന്ത്യയില്‍ എത്തിയത് മുതല്‍ എന്നാണ് ഇത് ബുക്ക് ചെയ്ത് സ്വന്തമാക്കാന്‍ കഴിയുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. 1,94,500 രൂപയാണ് എക്‌സ്-ഷോറൂം ഡല്‍ഹി വില. 2020 ജനുവരി 1 മുതല്‍ ജാവയുടെ ഈ ബോബര്‍ സ്‌റ്റൈല്‍ മെഷീന്‍ ബുക്ക് ചെയ്യാമെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

ജാവ, ജാവ ഫോര്‍ട്ടി ടു മോഡലുകള്‍ രംഗത്തിറക്കിയ ശേഷമാണ് ഈ പട്ടികയിലേക്ക് ജാവ പെറാക് എത്തുന്നത്. സിംഗിള്‍ ഫ്‌ളോട്ടിംഗ് സീറ്റ്, ഹാലജന്‍ ഹെഡ്‌ലൈറ്റ്, അനലോഗ് സ്പീഡോമീറ്റര്‍, ഹാന്‍ഡില്‍ബാര്‍ എന്‍ഡ് മിറര്‍, ട്വിന്‍ എക്‌സോസ്റ്റ് എന്നിവയാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകള്‍.

പെറാക് ബോബര്‍ ബിഎസ്6 എഞ്ചിനുമായി എത്തുമ്പോള്‍ 4 സ്‌ട്രോക്, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 334 സിസി മോട്ടര്‍ 30 ബിഎച്ച്പി, 31 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ജാവാ പെറാകിനുള്ളത്. മുന്നിലും, പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും പെറാകിന്റെ സവിശേഷതയാണ്.