ഐഫോണില്‍ ചാരപ്പണി നടത്തിയാല്‍ പിടിക്കാം; വഴിയൊരുക്കി പുതിയ ഐഒഎസ് 14 ഫീച്ചര്‍

Important iOS 14 feature update

0
260

ആപ്പിള്‍ പുതിയ ഐഫോണ്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി ഏതെങ്കിലും ആപ്പ് ഉപയോക്താക്കളെ നിരീക്ഷിക്കുകയോ, കേള്‍ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ‘മുന്നറിയിപ്പ് ഡോട്ട്’ ലഭ്യമാക്കും. ഈ ആഴ്ച പുറത്തുവിട്ട ഐഒഎസ് 14 ഡിസ്‌പ്ലേയാണ് ഐഫോണ്‍ ഡിസ്‌പ്ലേയുടെ വലത് മൂലയില്‍ ചെറിയ ഓറഞ്ച് ഡോട്ട് കാണിക്കുന്നത്. ഇതുവഴി മൈക്രോഫോണ്‍ ആക്ടിവേറ്റ് ആയിട്ടുണ്ടോയെന്ന് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കാം.

സിഗ്നല്‍ ബാറുകള്‍ക്കും, ബാറ്ററി ഇന്‍ഡിക്കേറ്ററിനും സമീപമാണ് ഈ ചെറിയ ഡോട്ട് പ്രത്യക്ഷപ്പെടുക. ക്യാമറയും ആക്ടിവേറ്റ് ആണെങ്കില്‍ നിറം പച്ചയാകും. ഇതിന് അര്‍ത്ഥം ആപ്പ് ഉപയോക്താക്കളെ നിരീക്ഷിക്കുന്നുവെന്നാണ്. സൂമും, ഫേസ്ബുക്ക് മെസഞ്ചറും പോലുള്ള ആപ്പുകളില്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ക്യാമറയും, ഓഡിയോയും പ്രവര്‍ത്തിക്കും, ആ സമയത്ത് ഇത് പ്രശ്‌നവുമല്ല.

എന്നാല്‍ ഇത്തരത്തില്‍ ഇവ ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത സമയത്ത് ഡോട്ട് പ്രത്യക്ഷപ്പെട്ടാല്‍ പ്രശ്‌നമാണെന്ന് തിരിച്ചറിയാം. ആപ്പുകള്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് ഇത് വഴി മനസ്സിലാക്കാം. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സെറ്റിംഗ്‌സില്‍, പ്രൈവസി തെരഞ്ഞെടുത്ത് മൈക്രോഫോണും, ക്യാമറയും ഉപയോഗിക്കുന്ന ആപ്പുകള്‍ക്കുള്ള അനുമതി ഓഫാക്കാം.