അടിവസ്ത്രങ്ങള്‍ അണിഞ്ഞ ചിത്രങ്ങള്‍ വിറ്റ് 8 മാസം കൊണ്ട് 54 ലക്ഷം സമ്പാദിച്ച് ഇന്‍സ്റ്റാഗ്രാം മോഡല്‍

0
236

ഏതെല്ലാം വിചിത്രമായ രീതികള്‍ക്ക് മനുഷ്യന്‍ പണം കൊടുക്കുമെന്ന് ചോദിച്ചാല്‍ യാതൊരു പിടിയുമില്ലെന്ന് പറയേണ്ടി വരും. ഓണ്‍ലൈനില്‍ നടക്കുന്ന ചില വില്‍പ്പനകള്‍ കേട്ടാല്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. ഒരു ഇന്‍സ്റ്റാഗ്രാം മോഡല്‍ എട്ട് മാസം കൊണ്ട് 54 ലക്ഷം രൂപയോളം സമ്പാദിച്ചെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ വില്‍പ്പന നടത്തിയത് അടിവസ്ത്രങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന സ്വന്തം ചിത്രങ്ങളാണ്!

സ്‌കോട്ട്‌ലണ്ട് ക്ലൈഡ്ബാങ്കില്‍ നിന്നുള്ള 19-കാരി ഷോള്‍ ഹോര്‍ട്ടനാണ് കഥയിലെ താരം. ഇവരുടെ എക്‌സ് റേറ്റഡ് ഒണ്‍ലി ഫാന്‍ പേജ് ആരെങ്കിലും സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഓരോ തവണയും 20 പൗണ്ട് വീതമാണ് പോക്കറ്റില്‍ വീഴുക.

ഇവരുടെ ബിക്കിനി ചിത്രങ്ങള്‍ ട്രോളന്‍മാര്‍ പരിഹസിച്ച് വിട്ട ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്നാണ് ഓരോ മാസവും 7500 പൗണ്ട്, ഏകദേശം ആറേമുക്കാല്‍ ലക്ഷം രൂപ ഇവര്‍ വരുമാനമായി വീട്ടില്‍ കൊണ്ടുപോകുന്നത്.

മോഡലുകളുടെ അശ്ലീല സൈറ്റ് എന്ന് വാഴ്ത്തപ്പെടുന്ന ഇടത്ത് നഗ്നത പ്രദര്‍ശിപ്പിക്കാതെയാണ് ഈ വരുമാനമെന്ന് ഷോള്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ഇതിന്റെ ഇരട്ടി സമ്പാദിക്കുന്ന എതിരാളി സൈറ്റിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് ഈ മോഡല്‍.