ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു ബെസ്റ്റ് ഓള്‍റൗണ്ടര്‍, ആ പേര് ഇപ്പോള്‍ കൃത്യമായി ചേരുന്ന ഒരാളെയുള്ളൂ, സാക്ഷാല്‍ രവീന്ദ്ര ജഡേജ. പന്ത് കൊണ്ടും, ബാറ്റ് കൊണ്ടും മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം ഫീല്‍ഡിംഗില്‍ അസാധ്യ പ്രകടനങ്ങളിലൂടെ എതിരാളികളുടെ റണ്ണൊഴുക്ക് തടയുന്നതില്‍ കേമന്‍.
21-ാം നൂറ്റണ്ടിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള താരമായി വിസ്ഡന് തെരഞ്ഞെടുത്തതും ഈ ഓള്‍റൗണ്ടറെയാണ്. ക്രിക്ക്വിസ് അനാലിസിസ് ടൂള്‍ ഉപയോഗിച്ചാണ് വിസ്ഡന് താരത്തിന്റെ പ്രകടനം അളന്നത്. ജഡേജയുടെ എംവിപി റേറ്റിംഗ് 97.3 ആണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
ഇതോടെയാണ് 21-ാം നൂറ്റാണ്ടിലെ രണ്ടാമത്തെ മൂല്യമേറിയ ടെസ്റ്റ് താരമായി വിസ്ഡന് ജഡേജയെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരം അംഗമല്ലെങ്കിലും കളിക്കുന്ന മത്സരങ്ങളില്‍ മുന്‍നിര ബൗളറുടെ റോളും, ബാറ്റിംഗില്‍ 6-ാം നമ്പറില്‍ മികച്ച സംഭാവനയും നല്കാന് ജഡേജയ്ക്ക് സാധിക്കുന്നതായി ക്രിക്ക്വിസിലെ ഫ്രെഡി വില്‍ഡി വിലയിരുത്തി.

ജഡേജയുടെ ബൗളിംഗ് ശരാശരി ഷെയിന്‍ വാണിനേക്കാള് മെച്ചപ്പെട്ടതാണ്, 24.62. ബാറ്റിംഗ് ശരാശരിയില്‍ ഷെയിന്‍ വാട്സനേക്കാള്‍ മുന്നിലെത്താനും ഈ 31-കാരന് സാധിച്ചു, 35.26. താരം മികച്ച ക്വാളിറ്റിയുള്ള ഓള് റൗണ്ടര്‍ തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009-ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവീന്ദ്ര ജഡേജ കഠിനാധ്വാനത്തിലൂടെയാണ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയത്. ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ മകനായി ജനിച്ച ഇദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടംലഭിച്ചിരുന്നില്ല. എന്നാല്‍ പ്രകടനം മെച്ചപ്പെട്ടതോടെ ജഡേജ ഈ കുറവ് പരിഹരിച്ചു. പലപ്പോഴും മുന്‍നിര ബാറ്റ്സ്മാന്മാര് പരാജയപ്പെടുമ്പോള്‍ രക്ഷകന്റെ റോളില്‍ ബാറ്റ് കൊണ്ട് മത്സരം രക്ഷപ്പെടുത്താന്‍ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്.