ആര്‍ത്തവം ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഉറക്കെ പറയാന്‍ പറ്റിയ ഒരു വാക്കല്ല. മെഡിക്കല്‍ ഷോപ്പിലും കടകളിലും ചെന്ന് പാഡ് വാങ്ങുമ്പോള്‍ കൗണ്ടറില്‍ നില്ക്കുന്ന ചിലരുടെയെങ്കിലും മുഖത്ത് വിരിയുന്ന അശ്ലീല ചിരി നിങ്ങളും നേരിട്ടിരിക്കും. സ്വന്തം അമ്മയ്ക്കും ഉണ്ട് ഇതൊക്കെയെന്ന് മറന്ന് അതിലും ലൈംഗികത കാണുന്ന മനസ്സ് ഇന്നും സമൂഹത്തിലുണ്ടെന്നത് വാസ്തവമാണ്.

കാര്യങ്ങളെ ഇങ്ങനെ ഇരിക്കവെയാണ് ആ ഡ്രിങ്കിന്റെ വരവ്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നഷ്ടമാകുന്ന ഊര്‍ജ്ജം നിലനിര്‍ത്താനും, ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്ക് ആശ്വാസം പകരാനുമായാണ് ഇന്ത്യയില്‍ ആദ്യമായി ഒരു ആര്‍ത്തവ ഡ്രിങ്ക് വിപണിയില്‍ എത്തുന്നത്. &മീ എന്ന ബ്രാന്‍ഡാണ് ഈ ആര്‍ത്തവകാല ഡ്രിങ്കുമായി എത്തുന്നത്.
ആര്‍ത്തവപൂര്‍വ്വ ലക്ഷണങ്ങളും, വേദനകളും കുറയ്ക്കാന്‍ തങ്ങളുടെ ഈ പാനീയം സഹായിക്കുമെന്ന് കമ്പനി പറയുന്നു. ആയുര്‍വ്വേദ ചേരുവകളും, മൈക്രോന്യൂട്രിയന്റ്സും ചേര്‍ന്നാണ് ഈ ഡ്രിങ്കിന് ശക്തി പകരുന്നത്. പല ഫ്ളേവറുകളില്‍ രുചികരമായി ഇത് കുടിക്കാം. ഇന്ത്യയില്‍ ആര്‍ത്തവം ഇപ്പോഴും പുറത്ത് നിര്‍ത്തേണ്ട സംഗതി ആയതിനാല്‍ ഈ ആര്‍ത്തവ ഡ്രിങ്കിനെ എങ്ങിനെ സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണണം.