2ജി ഫോണില്‍ നിന്നും 4ജി ഫോണിലേക്ക് കാര്യങ്ങള്‍ എത്തി, ഇന്റര്‍നെറ്റ് കൈവിരല്‍ തുമ്പില്‍ മാജിക് കാണിക്കുന്നു, 5ജി വരാന്‍ പോകുന്നു. ലോകമെമ്പാടുമുള്ള വിവരങ്ങള്‍ കണ്മുന്നില് എത്തുമ്പോള്‍ സ്വാഭാവികമായി മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ക്കും മാറ്റം സംഭവിക്കണം. പക്ഷെ ഇന്ത്യക്കാരുടെ ലൈംഗിക കാഴ്ചപ്പാടുകളില്‍ ആ പുരോഗമനം കാണാനില്ലെന്നാണ് ഇന്ത്യാ ടുഡെ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നത്.
പങ്കാളിയുടെ കന്യകാത്വമാണ് ഇപ്പോഴും ആളുകള്‍ മുന്‍ഗണന നല്കുന്ന വിഷയം. സര്‍വ്വെയില്‍ പങ്കെടുത്ത 53% പേര്‍ക്കും ഇക്കാര്യം നിര്‍ബന്ധം. മറ്റ് പല കാര്യങ്ങളിലും മാറ്റം വരുത്തുമ്പോഴാണ് പങ്കാളിയുടെ കാര്യത്തില്‍ ഈ ശാഠ്യമുള്ളത്.
ഉദാഹരണത്തിന് മുക്കാല്‍ ശതമാനം പേരും ഇടയ്ക്കോ, സ്ഥിരമായോ അശ്ലീല ചിത്രങ്ങള്‍ കാണുന്നതായി സമ്മതിച്ചു. ഇതില്‍ 85.5% പേര് പുരുഷന്മാരാണ്.
ലൈംഗികതയില്‍ പുതിയ പരീക്ഷണങ്ങള്‍ തേടാന്‍ 30% പേര് തയ്യാറാണ്. ഇതില്‍ നീലച്ചിത്രങ്ങളുടെ പ്രേരണയാണ് പ്രധാന കാരണം.
ലൈംഗിതകയില് സെക്സ് ടോയ്സ് ഉപയോഗിക്കാന്‍ 27% പേര് താല്പര്യം പ്രകടിപ്പിക്കുന്നു. ലൈംഗികത ചിത്രീകരിക്കുന്നതിന് എതിരെയാണ് 89% പേരും അഭിപ്രായം ഉന്നയിച്ചത്.
40% പേര് തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ അതൃപ്തിയും രേഖപ്പെടുത്തി.