വിദേശത്ത് നിന്നും ഡോക്ടറാകും, ഇന്ത്യയില്‍ പൊട്ടും; ഇവരൊക്കെ നമ്മളെ ചികിത്സിച്ചാല്‍!

0
254

ഇന്ത്യയില്‍ മെഡിക്കല്‍ സീറ്റിനായി വന്‍ പിടിവലിയാണ്. മത്സരത്തില്‍ പിന്തള്ളപ്പെടുന്നവര്‍ കാശുമുടക്കി വിദേശ രാജ്യങ്ങളില്‍ പോയി മെഡിക്കല്‍ ഡിഗ്രി കരസ്ഥമാക്കും. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി പ്രാക്ടീസ് ചെയ്യാന്‍ ഈ ‘വിദേശ’ ഡോക്ടര്‍മാര്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് എക്‌സാമിനേഷന്‍ പാസാകണം. എത്ര പേര്‍ എഫ്എംജിഇ പാസാകുന്നുണ്ട്?

ഞെട്ടിക്കുന്ന തരത്തിലാണ് ഇത്തരം ഡോക്ടര്‍മാര്‍ എഫ്എംജിഇ പാസാകുന്നത്. കേവലം 15% പേരാണ് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് നേടാനുള്ള ഈ നിര്‍ബന്ധ പരീക്ഷ പാസാകുന്നത്. ഈ പാസാകുന്നവരില്‍ അധികം പേരും ബംഗ്ലാദേശ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നും മെഡിക്കല്‍ ഡിഗ്രി നേടുന്നവരാണ്.

ഇന്ത്യക്കാരുടെ പ്രധാന മെഡിക്കല്‍ ഡെസ്റ്റിനേഷനുകള്‍ ഈ പട്ടികയില്‍ കാണാനുമില്ല. 2015 മുതല്‍ 2018 വരെ 61,708 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗ്രാജുവേഷന്‍ നേടുന്നത്. പരീക്ഷയില്‍ പങ്കെടുത്ത 87.6 ശതമാനം പേരും ചൈന, റഷ്യ, ബംഗ്ലാദേശ്, ഉക്രെയിന്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, ഖസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഡിഗ്രി നേടിയവരാണ്.