ഇന്ത്യന്‍ റെയില്‍വെ റിക്രൂട്ട്‌മെന്റ്; പ്ലസ് 2, ഡിഗ്രിക്കാര്‍ക്ക് 35277 തൊഴിലവസരങ്ങള്‍; തിരുവനന്തപുരം ആര്‍ആര്‍ബിയില്‍ 897

0
717

പ്ലസ് 2, ഡിഗ്രിക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വെയില്‍ ജോലി നേടാനുള്ള സുവര്‍ണ്ണാവസരം ഒരുക്കി റിക്രൂട്ട്‌മെന്റ് 2019 വിജ്ഞാപനം. ജൂനിയര്‍ ക്ലര്‍ക്ക്/ടൈപ്പിസ്റ്റ്, ഗുഡ്‌സ് ഗാര്‍ഡ്, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി അതാത് ആര്‍ആര്‍ബി വെബ്‌സൈറ്റുകളില്‍ അപേക്ഷിക്കാം.

തിരുവനന്തപുരം ആര്‍ആര്‍ബിയിലും ഒഴിവുകളുണ്ട്. ഇവിടെ ഒഴിവുള്ള തസ്തികകള്‍ ഇവയാണ്:

  • സ്റ്റേഷന്‍ മാസ്റ്റര്‍
  • ഗുഡ്‌സ് ഗാര്‍ഡ്
  • സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്
  • സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്
  • കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്
  • ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്
  • ട്രെയിന്‍സ് ക്ലര്‍ക്ക്

കേരളത്തില്‍ ആകെ 897 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ് (31 മാര്‍ച്ച് 2019). ആദ്യഘട്ട പരീക്ഷ ഈ വര്‍ഷം ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നാണ് വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം ആര്‍ആര്‍ബി വെബ് വിലാസം: rrbthiruvananthapuram.gov.in