ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന് നല്കിയ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവി പിന്‍വലിച്ചു. സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്ലിയാണ് പാകിസ്ഥാന്റെ എംഎഫ്എന്‍ പദവി അടിയന്തരമായി പിന്‍വലിക്കുന്നതായി അറിയിച്ചത്.
1996-ലാണ് ഇന്ത്യ പാകിസ്ഥാന് എംഎഫ്എന്‍ പദവി നല്‍കിയത്. വ്യാപാരത്തില്‍ വിവേചനം കാണിക്കാതിരിക്കാന്‍ ഒരു അന്താരാഷ്ട്ര വ്യാപാര പങ്കാളിക്ക് നല്‍കുന്നതാണ് താല്പര്യമുള്ള രാഷ്ട്രമെന്ന പദവി. ഇതുപ്രകാരം വ്യാപാര കരാറുകളില്‍ ആനുകൂല്യങ്ങളും, കിഴിവുകളും, സംരക്ഷണവും ലഭിച്ചിരുന്നു.