ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് 2019; കേരളത്തില്‍ 2086 ഒഴിവ്; പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാം

0
1089

ഇന്ത്യാ പോസ്റ്റ് 2019-20 വര്‍ഷത്തെ ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയില്‍ 10,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിന് പുറമെ ആസാം, ബിഹാര്‍, ഗുജറാത്ത്, കര്‍ണ്ണാടക, പഞ്ചാബ് പോസ്റ്റല്‍ സര്‍ക്കിളുകളിലാണ് ഒഴിവ്.

ഇന്ത്യന്‍ പോസ്റ്റ് ജിഡിഎസ് പോസ്റ്റല്‍ റിക്രൂട്ട്‌മെന്റ് 2019-20 ല്‍ അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 2019 സെപ്റ്റംബര്‍ 4 ആണ് അവസാന തീയതി.

പ്രാദേശിക ഭാഷ അറിവുള്ള 10-ാം ക്ലാസ് പാസായവര്‍ക്ക് ജിഡിഎസായി അപേക്ഷിക്കാം. 18 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാം. ആകെ ഒഴിവുള്ള 10066 തസ്തികളുടെ സര്‍ക്കിള്‍ അനുസരിച്ചുള്ള പട്ടിക താഴെ:

കേരളം- 2086 തസ്തികകള്‍
ആസാം- 919
ബിഹാര്‍- 1063
ഗുജറാത്ത്- 2510
കര്‍ണ്ണാടക- 2637
പഞ്ചാബ്- 851